health-

പങ്കാളികൾ തമ്മിലുള്ള ലൈെംഗികബന്ധത്തിലെ പ്രധാന ഘടകമാണ് രതിമൂർച്ഛ. പുരുഷന്മാർക്ക് മാത്രമാണ് രതിമൂർച്ഛയും സ്ഖലനവും ഒരുമിച്ചുണ്ടാകുന്നത്. എന്നാൽ സ്ത്രീകളിൽ ഇത് വളരെക്കുറഞ്ഞ ശതമാനമാണ്.

അനേകം തവണ അതായത് തുടർച്ചയായി 100 തവണ രതിസുഖം ലഭിച്ചാൽ അത് സൂപ്പർ ഓർഗാസമായി പരിഗണിക്കാമെന്ന് ഗവേഷകർ പറയുന്നു. യോഗയിലൂടെയും താന്ത്രിക് സെക്സിലൂടെയും ഹൃദയബന്ധത്തിലൂടെയും സ്ത്രീകൾക്കിത് കൈവരിക്കാനുമെന്നാണ് പഠനം പറയുന്നത്. സൂപ്പർ ഓർഗാസം ഇല്ല എന്ന വാദങ്ങളെ തള്ളിക്കളഞ്ഞ് കൊണ്ട് ഡോക്യുമെന്ററിയും അവർ പുറത്തിറക്കി.

അഞ്ച് സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്താനായത്.

ഓർഗാസം സംഭവിക്കുമ്പോൾ ഓക്സിടോസിൻ, വാസോപ്രസിൻ എന്നിങ്ങനെ രണ്ടു തരം ഹോർമോണുകൾ സ്ത്രീ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.ആഴ്ചയിൽ മൂന്നോ നാലോ ദിവസം രതിമൂർച്ഛയുണ്ടാകുന്ന സ്ത്രീകൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വരുന്നത് പകുതിയോളം കുറയ്ക്കുമെന്ന് പഠനം പറയുന്നു.

അതു പോലെ പോഷക സമ്പുഷ്‌ടമായ ആഹാരം ലൈംഗികാസ്വാദ്യത വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾതെളിയിക്കുന്നു.