മാഡ്രിഡ് : മാസങ്ങളായി തീരുമാനമാകാതെയിരിക്കുന്ന ബ്രസീലിയൻ സൂപ്പർതരം നെയ്മറിന്റെ ക്ളബ് മാറ്റം ഒരു കരയ്ക്ക് അടുക്കുന്നതായി സൂചന. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിൽനിന്ന് നെയ്മറിനെ പഴയ ക്ളബ് ബാഴ്സലോണ തന്നെ വാങ്ങിയേക്കുമെന്നാണ് സൂചന. രണ്ട്സീസൺ മുമ്പ് 222 ദശലക്ഷം യൂറോ നൽകിയാണ് പി.എസ്.ജി ബാഴ്സയിൽനിന്ന് നെയ്മറെ സ്വന്തമാക്കിയിരുന്നത്.