കൊൽക്കത്ത: റാണിഘട്ട് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് ഒറ്റദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞഅ റാണുമണ്ഡൽ എന്ന ഗായികയ്ക്ക് വീണ്ടും അപ്രതീക്ഷിത സമ്മാനങ്ങൾ. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ റാണു മണ്ഡലിന് 55 ലക്ഷം രൂപ വിലമതിക്കുന്ന വീട് സമ്മാനമായി നൽകുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വീട് മാത്രമല്ല, അടുത്ത ചിത്രമായ ദബാംഗ് 3ൽ റാണുവിന് സൽമാൻ ഒരു പാട്ട് നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. പക്ഷേ, സോഷ്യൽ മീഡിയ ഹൃദയത്തിൽ സ്വീകരിച്ച റാണു മണ്ഡലിന്റെ മാജിക് വോയിസ് സൽമാൻ ഖാനെയും ആകർഷിച്ചു.
ലതാമങ്കേഷ്‌കറുടെ സൂപ്പർഹിറ്റ് ഗാനമായ 'ഏക് പ്യാർ കാ നഗ്മാ ഹെ' എന്ന ഗനം അതിമധുരമായി ആലപിക്കുന്ന റാണുവിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ റാണുവിനെ ഹിമേഷ് വിധികർത്താവായ 'സൂപ്പർ സ്റ്റാർ സിംഗർ' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുപ്പിച്ചു. ഹിമേഷിന്റെ 'ഹാപ്പി ഹാർദി ആൻഡ് ഹീര്‍' എന്ന സിനിമയിലും റാണു മണ്ഡൽ പാടി.
മുംബയിലെ റെക്കോഡിംഗ് സ്റ്റുഡിയോയിൽ എല്ലാവിധ സജ്ജീകരണങ്ങൾക്കും നടുവിൽ റാനു ഗാനമാലപിക്കുന്ന വിഡിയോ ഹിമേഷ് രേഷമിയ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരുന്നു. ഹാപ്പി ഹാർഡി ആൻഡ് ഹീർ‘ എന്ന തെൻറ പുതിയ സിനിമയിലേക്കുള്ള ‘തേരീ മേരി കഹാനി’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഹിമേഷ് റാനുവിനെക്കൊണ്ട് പാടിച്ചത്. ഈ പാട്ടും ഒരുദിവസം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
26കാരനായ എൻജിനീയർ അതീന്ദ്ര ചൗധരിയാണ് റാണാഘട്ട് റെയിൽവേ പ്ലാറ്റ്േഫാമിൽനിന്ന് ആ പാട്ട് വിഡിയോയിൽ പകർത്തി അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ജൂലായ് 23ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയത ആ രണ്ടര മിനിറ്റ് വിഡിയോ ഒരാഴ്ചക്കകം 20 ലക്ഷം പേരാണ് കണ്ടത്.