karnan-napolean

'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ഇവരാണ് എന്റെ ഹീറോസ്!'. പൃഥ്വിരാജ് ചിത്രം 'സെവൻത് ഡേ'യിലെ ആ മാസ് ഡയലോഗ് കേട്ട് ആവേശം കൊള്ളാത്ത ആരും തന്നെ ഉണ്ടാകില്ല. പക്ഷെ ഇവർ തോറ്റവരല്ലെന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. കാരണം തോറ്റുകൊടുക്കാൻ മനസുള്ളവരാണ് സത്യത്തിൽ എപ്പോഴും വിജയം നേടുന്നത്. എന്നാൽ ഇപ്പോൾ ഈ വാചകം ടൈറ്റിൽ ആക്കി ഒരു ചലച്ചിത്രം പുറത്തിറങ്ങുകയാണ്.

ഫസ്റ്റ് പേജ് എൻറർടെയ്മെൻറിന്റെ ബാനറിൽ ശരത് ജി മോഹൻ സംവിധാനം ചെയ്യുന്ന 'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്' എന്ന ചിത്രമാണത്. ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് രഞ്ജിൻ രാജാണ്. ചിത്രത്തിലെ പ്രധാന താരങ്ങളെ കുറിച്ചോ, മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ ഒരു വിവരവും ഇനിയും പുറത്ത് വന്നിട്ടില്ല.