ജെല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടുക്കി ജില്ലയിലെ കുളമാവിൽ പുരോഗമിക്കുന്നു. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജോജു ജോർജ് ,ചെമ്പൻ വിനോദ്,സൗബിൻ ഷാഹിർ,വിനയ് ഫോർട്ട്,ദിലീഷ് പോത്തൻ,ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മധു നീലകണ്ഠൻനാണ് കാമറ.കലാസംവിധാനം ഗോകുൽദാസും മേക്കപ്പ് റോണക്സ് സേവ്യറും നിർവഹിക്കുന്നു.ശ്യാംലാലാണ് പ്രൊഡക് ഷൻ കൺട്രോളർ.അതേസമയം ലിജോയുടെ ജെല്ലിക്കെട്ട് ടൊറന്റോ ഇന്റർനാഷണൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു.സമകാലിക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. വിനായകൻ, ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ജെല്ലിക്കെട്ട് ഒക്ടോബറിൽ തിയേറ്ററിലെത്തും.