കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിന് ബാക്ക്പാക്ക് എന്ന് പേരിട്ടു.വാഗമണ്ണിൽ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ഇന്ന് വർക്കലയിലേക്ക് ഷിഫ്ട് ചെയ്യും.ഡൽഹിയിൽ നിന്നുള്ള കാർത്തികയാണ് നായിക.
ജയരാജിന്റെ കഴിഞ്ഞ ചിത്രങ്ങളായ ഭയാനകം,രൗദ്രം 2018 എന്നീ ചിത്രങ്ങളിൽ നായകനായിരുന്ന രൺജി പണിക്കർ ബാക്ക്പാക്കിൽ ഒരു നിർണായക വേഷം അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ കോട്ടയമാണ്.അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രാഹകൻ.സംഗീതം നിർവഹിക്കുന്നത് സച്ചിൻ ശങ്കർ മന്നത്ത്. തിരക്കഥ ജയരാജിന്റേതാണ്.പ്രകൃതി പിക്ച്ചേഴ്സാണ് നിർമ്മാണം.