സന്ധികളെ ബാധിക്കുന്ന വാതമായ ഗൗട്ട് അസഹനീയവും കഠിനവേദനയുള്ളതുമാണ്. സന്ധികളിൽ യൂറിക് ആസിഡ് കൂടുന്നതിന്റെ ഫലമായി നീരുണ്ടാവും. ശരീരത്തിൽ അമിതമാകുന്ന പ്യൂരിൻസ് ആണ് യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നത്. ഗൗട്ട് രോഗത്തെ പ്രതിരോധിക്കാൻ ഭക്ഷണം ക്രമീകരിക്കുക. മദ്യം, മധുരം, പ്യൂരിൻ അടങ്ങിയിട്ടുള്ള ഇറച്ചി, കടൽ വിഭവങ്ങൾ, പ്യൂരിൻ കൂടുതലുള്ള ഭക്ഷണങ്ങളായ കോളിഫ്ളവർ, കൂൺ, ചീര, പീസ് എന്നിവ ഒഴിവാക്കുക.ദിവസേന 10 ഗ്ളാസ് വെള്ളം കുടിക്കുക, യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. ദിവസവും നാരങ്ങാനീരോ ഗ്രീൻ ടീയോ കഴിക്കുന്നത് യൂറിക് ആസിഡിനെ അലിയിക്കും. ചെറിയും യൂറിക് ആസിഡിന്റെ അളവ് ഗണ്യമായി കുറയ്ക്കും. ഫ്ളാക് സീഡ്, വാൽനട്ട് എന്നിവയും നാരുകൂടിയ ഭക്ഷണങ്ങളായ നെല്ലിക്ക, പേരയ്ക്ക, കിവി, മുസംബി, ഓറഞ്ച്, കാപ്സിക്കം എന്നിവയും യൂറിക് ആസിഡിനെ നിർമാർജനം ചെയ്യും . ആപ്പിളിലുള്ള മാലിക് ആസിഡ് യൂറിക് ആസിഡിനെ നിർവീര്യമാക്കും.