kaumudy-news-headlines

1. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിലോ സി.പി.എം നിലപാടിലോ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സുപ്രീംകോടതി വിധിക്കൊപ്പം. കോടതി വിധി മറിച്ചെങ്കില്‍ സര്‍ക്കാര്‍ അതിനൊപ്പം നില്‍ക്കും. ഇടതു മുന്നണി വിശ്വാസികള്‍ക്ക് എതിരല്ല. താന്‍ വിശ്വാസികള്‍ക്ക് എതിരായി സംസാരിച്ചിട്ടില്ല. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഇടതുപക്ഷം വിശ്വാസികള്‍ക്ക് എതിരെന്ന തരത്തില്‍ പ്രചരണം വ്യാപകമായി. അത് തടയുന്നതിനുള്ള ജാഗ്രത വേണ്ട പോലെ ഉണ്ടായില്ല. അതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് എന്നും മുഖ്യമന്ത്രി


2. വനിതാ മതിലിന് വലിയ പ്രതികരണം ലഭിച്ചു. ആ സാഹചര്യത്തില്‍ 2 സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിന് എതിരെ വന്‍ പ്രചരണം ഉണ്ടായി. അത് സര്‍ക്കാരിന് എതിരായ വികാരമായി മാറ്റാന്‍ ശ്രമിച്ചു. ഒരു പരിധി വരെ അതും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. ശബരിമല വിധി മറകടക്കാന്‍ നിയമം കൊണ്ടുവരും എന്ന് പറഞ്ഞവര്‍ എന്തു ചെയ്തു എന്ന് ചോദ്യം. അവരെ വിശ്വസിച്ചവര്‍ ആണ് വഞ്ചിക്കപ്പെട്ടത്. ഏത് തിരഞ്ഞെടുപ്പും ഭരണത്തിന്റെ വിലയിരുത്തലാവും. പാലാ ഉപ തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മ വിശ്വാസം എന്നും പിണറായി
3 പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാന്‍ പരിസ്ഥിതി സൗഹൃദ ശൈലിയില്‍ ആക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ശൈലിയിലാകും പുനര്‍ നിര്‍മ്മാണം. നിലവിലെ നിര്‍മ്മാണ രീതിയില്‍ മാറ്റം കൊണ്ടുവരും. ലൈഫ് മിഷന്‍ പദ്ധതികളില്‍ ഈ രീതി ഉപയോഗപ്പെടുത്തും. ഭവന നിര്‍മ്മാണത്തിന് പ്രീ ഫാബ്രിക്കേഷന്‍ രീതിയ്ക്ക് മുന്‍ഗണന നല്‍കും. തിരുവനന്തപുരത്തെ വികേ്ടാറിയ ജൂബിലി മെമ്മോറിയല്‍ ഹാള്‍ ഇനി അറിയപ്പെടുക അയ്യങ്കാളി ഹാള്‍ എന്ന്.
4 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക അനധ്യാപക ജീവനക്കാരെ കൂടി മറ്റേര്‍ണിറ്റി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. അനുമതിക്കായി കേന്ദ്രത്തിന് കത്ത് അയക്കും. പ്രവസി വെല്‍ഫെയര്‍ ബോര്‍ഡിന് മന്ത്രിസഭ അംഗീകാരം നല്‍കി. ലക്ഷ്യം, പ്രവാസി വ്യവസായികളുടെ ക്ഷേമവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുക എന്നത്. ശംഖുംമുഖത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കും. ജോണ്‍സന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
5. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫുമായി ചര്‍ച്ച നടത്തില്ല എന്ന് ജോസ്.കെ മാണി വ്യക്തമാക്കിയതോടെ, പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യു.ഡി.എഫിന് കടുത്ത തലവേദന ആവുന്നു. സ്വന്തം സ്ഥാനാര്‍ത്ഥിത്വലും ജോസ്.കെ മാണി തള്ളിയിട്ടില്ല. ജോസ് കെ. മാണി വിഭാഗം കൊണ്ടു വരുന്ന സ്ഥാനാര്‍ത്ഥിയെ അതേപടി അംഗീകരിക്കാന്‍ ആകില്ലെന്ന് ജോസഫ് വിഭാഗവും നിലപാട് എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതു സമ്മതനെ കണ്ടെത്താനുള്ള നീക്കവും സജീവം
6. 31-ാം തിയതി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന അറിയിക്കണം എന്നാണ് യു.ഡി.എഫ് കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗത്തിനും നല്‍കി ഇരിക്കുന്ന നിര്‍ദ്ദേശം. ജോസഫ് വിഭാഗത്തിന് കൂടി സ്വീകാര്യനായ ഒരു സ്ഥനാര്‍ത്ഥിയെ നിര്‍ത്തണം എന്നും ഈ സ്ഥാനാര്‍ത്ഥിക്ക് പി.ജെ ജോസഫ് ചിഹ്നം നല്‍കണം എന്നുമാണ് യു.ഡി.എഫ് നിബന്ധന. ചിഹ്നം നല്‍കാനുള്ള അധികാരം ഉള്ളതിനാല്‍ തങ്ങള്‍ക്കും കൂടി സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടു വരാനാണ് ജോസഫ് ശ്രമിക്കുന്നത്
7. അതേസമയം, സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പാലായിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പ്രചാരണം തുടങ്ങി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ മേല്‍ക്കൈ പ്രചാരണ രംഗത്തും പുലര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഇടതുപക്ഷം. കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായത് സാഹചര്യം കൂടുതല്‍ അനുകൂലമാക്കി എന്ന വിലയിരുത്തലിലാണ് ഇടത് ക്യാംപുകള്‍. എന്‍സിപി പ്രവര്‍ത്തകര്‍ക്കൊപ്പം സിപിഎം പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനം കൂടിയായാല്‍ വിജയം ഉറപ്പിക്കാം എന്നാണ് പ്രതീക്ഷ
8. പ്രകോപന പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ച് പാകിസ്ഥാന്‍. ആണവ ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാന്‍ ഇന്ന് പരീക്ഷിക്കും. പരീക്ഷിക്കുന്നത്, 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഗസ്നവി മിസൈല്‍. മിസൈല്‍ പരീക്ഷണം നടക്കുക, കറാച്ചിക്ക് സമീപം ഉള്ള സോണ്‍മിയാനില്‍. അതേസമയം, കറാച്ചിക്ക് മുകളിലൂടെ ഉള്ള മൂന്ന് വ്യോമപാതകളും പാകിസ്ഥാന്‍ അടച്ചു.
9. വരുന്ന വെള്ളിയാഴ്ച വരെ പാത അടച്ചിടും എന്ന് അറിയിച്ച്, പാക് സിവില്‍ ഏവിയേഷന്‍ അധികൃതര്‍. നീക്കം, ഇന്ത്യന്‍ വിമാനങ്ങള്‍ പാക് വ്യോമപരിധി ഉപയോഗിക്കുന്നത്, പൂര്‍ണമായും വിലക്കും എന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ. കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ഫെബ്രുവരിയില്‍ പാകിസ്താന്‍ വ്യോമപാത പൂര്‍ണമായും അടച്ചിരുന്നു. ജൂലായ് 16നാണ് പാകിസ്താന്‍ പിന്നീട് വ്യോമപാത പൂര്‍ണമായി തുറന്നത്.