-alapuzha

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി ഹെലികോപ്ടർ സഞ്ചാരമൊരുക്കുകയാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. പ്രഥമ സി.ബി.എല്ലിന്റെ ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുന്നതിനാണ് റിക്രിയേഷൻ മൈതാനത്ത് 30, 31, സെപ്തംബർ 1 തീയതികളിൽ പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹെലികോപ്ടർ സഞ്ചാരം ഒരുക്കുന്നത്. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് യാത്ര.

ആദ്യ ദിവസത്തിലെ ആദ്യ അഞ്ച് മണിക്കൂർ നേരത്തെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഡി.ടി.പി.സി സംഭാവന ചെയ്യുമെന്ന് കളക്ടർ ഡോ. അദീല അബ്ദുള്ള, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ എന്നിവർ അറിയിച്ചു. ബംഗളുരു ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷനുമായി ചേർന്നാണ് യാത്ര ഒരുക്കുന്നത്. 30ന് വൈകിട്ട് നാലു മുതൽ ആറ് വരെയും 31, 1 തീയതികളിൽ രാവിലെ എട്ടു മുതൽ പത്തുവരെയുമാണ് സർവീസ്. ഫോൺ 04772251796 / 9400051796