കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ പത്ത് വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ. ബംഗളൂരുവിലേക്ക് പോകാനെത്തിയ തൃശൂർ സ്വദേശി രഘുരാമനാണ് പൊലീസ് പിടിയിലായത്. ഇയാൾക്ക് തോക്ക് ഉപയോഗിക്കാൻ ലെെെസൻസുണ്ടെന്നും പക്ഷെ വെടിയുണ്ടയും തോക്കും കൊണ്ടുപോകാൻ മുൻകൂട്ടി അനുമതി തേടണമെന്നും അധികൃതർ വ്യക്തമാക്കി.