കൊച്ചി: 2018ലെ പ്രളയത്തിലെ നഷ്ടപരിഹാരം ഒരുമാസത്തിനകം നൽകണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അപ്പീൽ ലഭിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവർ നിരവധിയാണെന്നും കോടതി നിരീക്ഷിച്ചു. പുതിയ അപേക്ഷകളുടെ പട്ടിക ഒന്നര മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശം നൽകി.
അർഹരാണെന്ന് കണ്ടെത്തിയ പലർക്കും നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്നുമാണ് കോടതിയുടെ നിർദേശം. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.