ഗുവഹാട്ടി: പ്രായത്തിന്റെ അവശതകൾ വകവെയ്ക്കാതെ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന മുത്തശ്ശിമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗുവഹാട്ടിയിലെ മദർ ഓൾഡ് എജ് ഹോമിലെ അന്തേവാസികളായ മുത്തശ്ശിമാരാണ് വീഡിയോയിലുള്ളത്.
വൃദ്ധമന്ദിരത്തിൽ അതിഥികളായെത്തിയ ഗായകരുടെ ആസാമിസ് പാട്ടിന് ചുവടുവയ്ക്കുന്ന മുത്തശ്ശിമാരെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. മദർ ഓൾഡ് എജ് ഹോമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് അമ്മൂമ്മമാരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിൽ കൂടുതലാളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.