സാധാരണക്കാരുടെ ഇഷ്ടമത്സ്യമാണു മത്തി. ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പന്നമായ മത്തി ഹൃദയാരോഗ്യം നിലനിർത്താൻ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. കുറച്ചുനാളുകൾക്ക് മുമ്പ് മത്തിക്ക് മാർക്കറ്റിൽ തീ പൊള്ളുന്ന വിലയായിരുന്നു. ഒരു കിലോ മത്തിക്ക് 300 മുതൽ 400വരെയായിരുന്നു വില. എന്നാൽ ഇപ്പോൾ മാർക്കറ്റിൽ മത്തി നല്ല സുലഭമാണ്. മത്തികൊണ്ടുള്ള പലതരത്തിലുള്ള വിഭവങ്ങളും നമ്മൾ പരീക്ഷിച്ചു കാണും, എന്നാൽ വറ്റൽമുളകിൽ വറുത്തരച്ച നെയ് മത്തിയുടെ കറിയും ചുട്ടകപ്പയും കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എങ്ങനെയാണെന്ന് കണ്ടാലോ?