തൃശൂർ: ധനലക്ഷ്‌മി ബാങ്കിന് അന്താരാഷ്‌ട്ര പ്രശസ്‌തിയാർജിച്ച ഇൻഫർമേഷൻ ടെക്‌നോളജി പ്രവർത്തനങ്ങൾക്കുള്ള ഐ.എസ്.ഒ 27001-2013 പുരസ‌്കാരം ലഭിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ ബി.എസ്.ഐ ദക്ഷിണ മേഖലാ മേധാവി നാഗേന്ദ്ര വെങ്കോബറാവുവിൽ നിന്ന് ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്‌ടർ ടി. ലത പുരസ്‌കാരം ഏറ്റുവാങ്ങി. ബാങ്കിന്റെ ചീഫ് ജനറൽ മാനേജർ പി. മണികണ്‌ഠൻ, ഐ.ടി. വിഭാഗം മേധാവി ജോൺ വർഗീസ്, ബി.എസ്.ഐ കേരള മേധാവി രാജീവൻ പടിഞ്ഞാട്ട് എന്നിവർ സംസാരിച്ചു.