sadya

ഒരു വ്യക്തിക്ക് ഒരുദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയിൽ നിന്നുതന്നെ ലഭിക്കുന്നു.

ചോറ്
വിറ്റാമിൻകൾ, സെലിനിയം, മാൻഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം,നാര് എന്നിവ അടങ്ങിയിട്ടുണ്ട്. ജീവിതശൈലീരോഗങ്ങൾ ഉള്ളവർക്കും ചുവന്ന അരികൊണ്ടുള്ള ചോറാണ് നല്ലത്.

പരിപ്പും നെയ്യും
പ്രോട്ടീന്റെ കലവറയാണ് പരിപ്പ്. ശരീരത്തിലേക്ക് പല വിറ്റമിനുകളും ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പ് ആവശ്യമാണ്.

അവിയൽ
അവിയൽ ഗുണത്തിൽ മുന്നിലാണ്. വിറ്റാമിനുകളുടെ കലവറയായ ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ ശരിയായ ദഹനത്തിനും ശോധനയ്ക്കും സഹായിക്കും.

സാമ്പാർ
ഇതിലുള്ള നാരുകൾ ശരീരത്തിലെ അധിക കൊഴുപ്പിനെ വലിച്ചെടുത്ത് കളയാൻ സഹായിക്കുന്നു. തക്കാളിയിൽ ലൈക്കോപ്പിൻ എന്ന ആന്റി ഓക്സിഡന്റുണ്ട്. ഇത് കൊഴുപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കായം ദഹനം സുഗമമാക്കുന്നു.

തോരൻ
തോരനിലെ കൂട്ട് ആന്റി ഓക്സിഡന്റുകളും വിറ്റമിൻസും അടങ്ങിയവയാണ്.

പച്ചടി
ബീറ്റ് റൂട്ടിൽ ഫോളിക് ആസിഡ്, അയൺ, സിങ്ക് എന്നിവയുണ്ട്. പൈനാപ്പിൾ പച്ചടിയിൽ വിറ്റമിൻ ബി, സി എന്നിവയുണ്ട്. ഇതിലുള്ള ബ്രോമെലയ്ൻ എന്ന എൻസൈം ദഹനക്കേട് അകറ്റാൻ സഹായിക്കുന്നു.

പൈനാപ്പിളിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു.

കിച്ചടി

വെള്ളരിക്ക കിച്ചടി ഓണസദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ശരീരത്തിന്റെ വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കുന്നു. ഹൃദയാഘാത സാദ്ധ്യത ഇല്ലാതാക്കുന്നു.


പുളിശേരി

പുളിശേരിയിൽ ഇടുന്ന കറിക്കൂട്ടുകൾ പല തരത്തിൽ ശരീരത്തിന് ഗുണം ചെയ്യും.

ഇതിൽ ചേർക്കുന്ന തൈര് ദഹനത്തിന് സഹായിക്കുന്നു.

ഇഞ്ചിക്കറി
ഇഞ്ചി ദഹനം സുഗമമാക്കുകയും ശരീരത്തിലെ വിഷമാലിന്യങ്ങൾ പുറംതള്ളാൻ സഹായിക്കുന്നു.

അച്ചാർ
അല്പം പുളിയും എരിവും ചേർത്ത അച്ചാർ ഇല്ലാതെ സദ്യ വിളമ്പാനാകില്ല. വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. കൂടുതൽ എണ്ണയും ഉപ്പും ചേർക്കാതെ അച്ചാർ തയ്യാറാക്കാൻ ശ്രദ്ധിക്കണം.

രസം ദഹനപ്രക്രിയയ്ക്ക് നല്ലതാണ്.മോര് കാൽസ്യം, ഫോസ്ഫറസ്, മാംസ്യം എന്നിവയാൽ സമ്പുഷ്ടമാണ്


പായസം

പായസത്തിൽ ധാരാളം ഇരുമ്പുണ്ട്. കൂടാതെ സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുമുണ്ട്.

പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ
എസ്.യു.ടി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം