vjt-hall-

തിരുവനന്തപുരത്തിന്റെ തിലകമായ വി.ജെ.ടി ഹാളിന് നവോത്ഥാന പ്രസ്‌ഥാനത്തിന്റെ മുന്നണി പോരാളിയും കീഴാളവിമോചകനുമായിരുന്ന അയ്യങ്കാളിയുടെ പേര് നൽകാനുള്ള സർക്കാരിന്റെ തീരുമാനം തിളക്കമാർന്നതും അഭിനന്ദനാർഹവുമാണ്. തൊട്ടുകൂടായ്‌മയുടെയും നീതിനിഷേധത്തിന്റെയും പടുകുഴിയിലേക്ക് വീണുപോയ അധ:സ്ഥിതവിഭാഗത്തിന്റെ വിമോചനത്തിലൂടെ അയ്യങ്കാളി കേരളചരിത്രത്തിൽ സാംസ്‌കാരിക ഉന്നതിയുടെയും സമത്വത്തിന്റെയും പാതയാണ് വെട്ടിത്തെളിച്ചത്. അങ്ങനെയൊരു മഹാപ്രതിഭയെ അംഗീകരിക്കുന്നതിൽ കേരളം പലഘട്ടങ്ങളിലും മടി കാണിച്ചിട്ടുണ്ടോ എന്ന് പോലും സംശയമുണ്ടായിരുന്നു. ഈ തീരുമാനം ആ സംശയം ദുരീകരിക്കുന്നതിൽ ഒരു പങ്കു വഹിക്കുമെന്നുറപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഈ തീരുമാനത്തിൽ അഭിമാനിക്കാൻ വകയുണ്ട്. സർക്കാരിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

എം.ഡി.മോഹൻദാസ് ,വക്കം