കൊച്ചി: ഹ്യുണ്ടായ് കേരളത്തിലെ ഉപഭോക്താക്കൾക്കായി എല്ലാ മോഡലുകൾക്കും ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണനാണയം, കാർ എക്‌സ്‌ചേഞ്ച്, രണ്ടുലക്ഷം രൂപവരെ ഡിസ്‌കൗണ്ട് (എലാൻട്ര, ടുസോൺ, ക്രെറ്റ, എക്‌സന്റ്, ഗ്രാൻഡ് ഐ10, സാൻട്രോ എന്നിവയ്ക്ക്) തുടങ്ങിയ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. സെപ്‌തംബർ 15വരെയാണ് ഓഫറുകൾ.
ഓണം സീസണിൽ ഹ്യുണ്ടായ് കാർ ബുക്ക് ചെയ്യുന്നവർക്ക് ഉറപ്പാ. ബുക്കിംഗ് ഗിഫ്‌റ്റുകളും സ്‌ക്രാച്ച് ആൻഡ് വിന്നിലൂടെ എൽജിയുടെ 55'' നാനോസെൽ ടിവി., റെഫ്രിജറേറ്റർ, വാഷിംഗ്‌മെഷീൻ, മൈക്രോവേവ് ഓവൻ, ബ്ളൂടൂത്ത് സ്‌പീക്കർ, ട്രോളീബാഗ് തുടങ്ങിയ സമ്മാനങ്ങളും സ്വന്തമാക്കാം. സർക്കാർ ഉദ്യോഗസ്ഥർക്കും പ്രത്യേക ആനുകൂല്യങ്ങൾ നേടാം. വിവരങ്ങൾക്ക് : 78290 88589