സിനിമയിൽ ചെറുതായൊന്ന് പച്ച പിടിക്കുമ്പോഴേക്ക് വിലയേറിയ ആഢംബര വാഹനങ്ങൾക്ക് പിന്നാലെ പോകുന്നവരാണ് മിക്ക താരങ്ങളും. എന്നാൽ അത്തരക്കാർക്ക് ഒരു അപവാദമാകുകയാണ് മറാത്തി നടി യശശ്രീ മസൂർക്കർ. തന്റെ കാർ വിറ്റ് ഇപ്പോൾ ഒരു ഓട്ടോറിക്ഷയിലാണ് താരത്തിന്റെ യാത്ര.
ലോക്കേഷനിലേക്ക് പോകുന്നത് സ്വയം ഓട്ടോ ഓടിച്ചും,, ഇതിന്റെ കാരണമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഒന്നരവർഷം കൊണ്ട് സൈക്കിളിൽ ഡെന്മാർക്കിലെത്തിയ ഒരു സുഹൃത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ കാർ വിറ്റ് ഓട്ടോയിൽ യാത്ര ചെയ്യുന്നതെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.
തനിക്ക് കാർ ഓടിക്കാൻ അറിയില്ലാത്തതിനാൽ ഡ്രൈവറിന്റെ വരവ് കാത്തിരിക്കേണ്ട അവസ്ഥയായിരുന്നെന്നും, എന്നാൽ ഇന്ന് ആ ബുദ്ധിമുട്ടില്ലെന്നും താരം പറഞ്ഞു. തനിക്ക് ഓട്ടോറിക്ഷ സമ്മാനിച്ചത് ഒരു സുഹൃത്താണെന്നും മുംബയിൽ നിന്ന് ഗോവയിലേക്കും പിന്നീട് ഇന്ത്യയിലുടനീളവും യാത്രചെയ്യണമെന്നുമാണ് ആഗ്രഹമെന്നും യശശ്രീ പറയുന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരം ടുക്‌ടുക് റാണിയെന്നാണ് അറിയപ്പെടുന്നത്.