പത്തനംതിട്ട: പ്രവാസിക്ഷേമം ലക്ഷ്യമാക്കിയുള്ള അംഗത്വ വിതരണ കാമ്പയിൻ, പെൻഷൻ സ്‌കീമുകളെ കുറിച്ച് പ്രവാസികളെ ബോധവത്‌കരിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവാസി ക്ഷേമ ബോർഡ് ജില്ലാ അടിസ്ഥാനത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്‌തംബർ 19, 20 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുന്ന അംഗത്വ വിതരണ കാമ്പയിനും അദാലത്തിനും മുന്നോടിയായി വിവിധ പ്രവാസി സംഘടനകളുമായുള്ള കൂടിയാലോചനാ യോഗം ഇന്നലെ നടന്നു.
പത്തനംതിട്ട ജില്ല മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന യോഗത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് സി.ഇ.ഒ എം. രാധാകൃഷ്‌ണൻ, ഫിനാൻസ് മാനേജർ എസ്. സതീഷ് കുമാർ, ഡയറക്‌ടർമാരായ കെ.സി. സജീവ് തൈയ്‌ക്കാട്, ജോർജ് വർഗീസ് എന്നിവർ സംബന്ധിച്ചു.