kpsc
kpsc

ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 51​-52/2019 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ) ലക്ചറർ ഇൻ ഫൗണ്ടേഷൻ ഒഫ് എഡ്യൂക്കേഷൻ തസ്തികയിലേക്ക് സെപ്തംബർ 2, 3, 4, 5, 6, 7 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2എ വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471​​​-2546447).

കാറ്റഗറി നമ്പർ 111/2017 പ്രകാരം കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ പ്ലംബർ തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ ബന്ധപ്പെട്ട രേഖകൾ വെരിഫൈ ചെയ്ത് പെർമനന്റ് കാൻഡിഡേറ്റ് നമ്പർ(പി.സി.എൻ.) ലഭ്യമായവർ ഒഴികെയുളളവർക്ക് സെപ്തംബർ 2 ന് പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.ആർ. വിഭാഗത്തിൽ വച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

അഭിമുഖം
കാറ്റഗറി നമ്പർ 328/2017 പ്രകാരം ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ മലയാളം(ജൂനിയർ) തസ്തികയിലേക്ക് സെപ്തംബർ 4 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ ഓഫീസ്, കോഴിക്കോട് മേഖലാ ഓഫീസ് എന്നിവിടങ്ങളിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471​​​- 2546294).

കാറ്റഗറി നമ്പർ 35/2017 പ്രകാരം കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ(ജൂനിയർ) കൊമേഴ്സ് (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് പ്രത്യേകമായുളള നിയമനം) തസ്തികയിലേക്ക് സെപ്തംബർ 4 മുതൽ 6 വരെ തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. മെമ്മൊ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെടണം.