പുതുക്കിയ പരീക്ഷ തീയതി
ആഗസ്റ്റ് 30 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ.ബി പേപ്പർ 3 - പൊളിറ്റിക്കൽ തിയറി ആൻഡ് പൊളിറ്റിക്കൽ തോട്ട്സ്, ആഗസ്റ്റ് 31 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി പേപ്പർ 4 - ഫാമിലി ലാ പരീക്ഷകൾ യഥാക്രമം സെപ്തംബർ 16 ലേക്കും സെപ്തംബർ 5 ലേക്കും പുഃനക്രമീകരിച്ചിരിക്കുന്നു.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138)-2 (b) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്തംബർ 4 ന് ആരംഭിക്കും.
ടൈംടേബിൾ
മൂന്നും നാലും സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ ബി.എഡ് (റെഗുലർ/സപ്ലിമെന്ററി - 2015 സ്കീം) പരീക്ഷയ്ക്ക് പിഴ കൂടാതെ സെപ്തംബർ 7 വരെയും 150 രൂപ പിഴയോടെ സെപ്തംബർ 19 വരെയും 400 രൂപ പിഴയോടെ സെപ്തംബർ 24 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റർ ബി.എ (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 7 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ വിഭാഗം - അഡ്മിഷൻ അവസാന തീയതി
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 - 20 അദ്ധ്യയന വർഷത്തിലേക്ക് യു.ജി.സി അംഗീകൃത യു.ജി - പി.ജി പ്രോഗ്രാമുകളിലേക്കുളള അഡ്മിഷൻ ആഗസ്റ്റ് 31 ന് അവസാനിക്കും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയുടെ ശരിപകർപ്പ്, അനുബന്ധരേഖകൾ മുതലായവ അപേക്ഷിച്ച് ആഗസ്റ്റ് 31 നകം വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക് www.ideku.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പി.ജി പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ/എയ്ഡഡ് കോളേജുകളിലെ ഒഴിവുളള പി.ജി സീറ്റുകളിലേക്ക് 31 ന് സർവകലാശാല ആസ്ഥാനത്തുളള സെനറ്റ് ഹാളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിക്കഴിഞ്ഞവരെയും നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെയും പരിഗണിക്കില്ല. വിവിധ കോളേജുകളിലെ ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ആഗസ്റ്റ് 31 ന് രാവിലെ 9 മണി മുതൽ 11 മണി വരെയാണ് രജിസ്ട്രേഷൻ സമയം. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ അധിക സമയം അനുവദിക്കില്ല. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ കൊണ്ടുവരണം. നിശ്ചിത സർവകലാശാല ഫീസായ 1040 രൂപ പ്രവേശനം ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കണം. ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി ഒഴിവുളള സീറ്റുകൾ നികത്തും.
ബിരുദ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ്
ഗവ/എയ്ഡഡ് കോളേജുകളിലെ ഒഴിവുളള യു.ജി സീറ്റുകളിലേക്ക് സെപ്തംബർ 2 ന് സർവകലാശാല ആസ്ഥാനത്തുളള സെനറ്റ് ഹാളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിക്കഴിഞ്ഞവരെ പരിഗണിക്കില്ല. വിവിധ കോളേജുകളിലെ ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. സെപ്തംബർ 2 ന് രാവിലെ 9 മണി മുതൽ 11 മണി വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുളളൂ. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ കരുതണം. നിശ്ചിത സർവകലാശാല ഫീസായ 1860 രൂപ പ്രവേശനം ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കണം. ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം നടത്തും.
ബിരുദ പ്രവേശനം:
സ്വാശ്രയ കോളേജുകളിലെ പുതിയ കോഴ്സുകൾക്ക് സ്പോട്ട് അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സ്വാശ്രയ കോളേജുകളായ ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചേർത്തലയിൽ ബി.കോം (ഇലക്ടീവ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ശ്രീ നാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നങ്ങ്യാർകുളങ്ങരയിൽ ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീഡ്യുവർ ആൻഡ് പ്രാക്ടീസ് (2a) ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വർക്കലയിൽ ബി.കോം ഇലക്ടീവ് കോ ഓപ്പറേഷനും, ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചെമ്പഴന്തിയിൽ ബി.എസ് സി ജിയോളജിയും അനുവദിച്ചിരിക്കുന്നു. മേൽപറഞ്ഞ കോഴ്സുകളിലെ മെരിറ്റ് സീറ്റുകളുടെ സ്പോട്ട് അലോട്ട്മെന്റ് സെപ്തംബർ 3 ന് സർവകലാശാല ആസ്ഥാനത്തുളള സെനറ്റ് ഹാളിൽ നടത്തും. രാവിലെ 9 മണിക്കും 11 മണിക്കും ഇടയ്ക്ക് രജിസ്റ്റർ ചെയ്യുന്നവരെ ആയിരിക്കും പരിഗണിക്കുക. അലോട്ട്മെന്റ് ലഭിക്കുന്നവർ സർവകലാശാല പ്രവേശന ഫീസായ 1860 (ജനറൽ), 940 (എസ്.സി/എസ്.ടി) ഉടൻ തന്നെ ഒടുക്കണം. മേൽപറഞ്ഞ കോഴ്സുകളിലെ സ്പോട്ട് അലോട്ട്മെന്റിനു വേണ്ടി സർവകലാശാലയിലേക്ക് അപേക്ഷകൾ അയയ്ക്കേണ്ടതില്ല. നിലവിൽ ഓൺലൈൻ രജിസ്ട്രേഷൻ ഉളളവർ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് ഹാജരാക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവർ മാനേജ്മെന്റ് ക്വോട്ട ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഹാജരാക്കണം. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ പരിഗണിക്കില്ല.