kashmir-

ന്യൂഡൽഹി: ജമ്മു കാശ്മീർ വിഷയത്തിൽ പാക് മന്ത്രി യു,​എന്നിന് നൽകിയ കത്തിന് കടലാസിന്റെ വിലപോലുമില്ലെന്ന് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളിൽ പാകിസ്ഥാൻ നേതാക്കൾ നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനകളാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

പാക് മന്ത്രി യു.എന്നിന് നല്‍കിയ കത്തിന് ഒരു കടലാസിന്റെ വില പോലുമില്ലെന്നും, ഇക്കാര്യത്തിൽ പ്രതികരണം നടത്തി അതിന് വിശ്വാസ്യത നൽകേണ്ട ആവശ്യമില്ലെന്നും രവീഷ് കുമാർ വ്യക്തമാക്കി. വ്യോമപാത അടച്ചതായി സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവനയും പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തെ രാജ്യത്തിന്റെ നയമായാണ്പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയുടെ ആശങ്കകൾ അവരെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് ഭീകരരെ കടത്താൻ പാകിസ്താൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പാക് മണ്ണിലെ ഭീകരസംഘടനകൾക്കെതിരെ അവർതന്നെ ശക്തമായ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കാശ്മീരിലെ ഒരു ആശുപത്രികളിലും മരുന്നുക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. കാശ്മീരിൽ ഒരു ജീവൻപോലും പൊലിഞ്ഞിട്ടില്ലെന്നും പോസിറ്റീവായ പുരോഗതി വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.