suicide

‌ചെന്നെെ: കാമുകി പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവ് കെെ മുറിച്ച് ആത്മഹത്യ ചെയ്തു. കെെ മുറിച്ചതിന് ശേഷം രക്തം കാമുകിക്ക് നൽകാൻ സുഹൃത്തിനെ ഏൽപ്പിച്ചതിന് ശേഷം യുവാവ് മരിക്കുകയായിരുന്നു. ചെന്നൈ സ്വദേശിയായ കുമാരേശ പാണ്ഡ്യൻ (36) ആണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് വർഷമായി കുമാരേശന് യുവതിയോട് പ്രണയമായിരുന്നു. കഴിഞ്ഞ ദിവസം യുവാവ് പ്രണയം ബന്ധു കൂടിയായ 30കാരിയോട് അവർ പറഞ്ഞപ്പോൾ നിരസിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്..

മദ്യലഹരിയിലായിരുന്ന കുമാരേശൻ കുപ്പി പൊട്ടിച്ച് വലത് കൈത്തണ്ടയിലെ ഞെരമ്പ് മുറിക്കുകയായിരുന്നു. സുഹൃത്ത് മുത്തിവിനോടൊപ്പമാന്നു കുമരേശൻ മദ്യപിച്ചിരുന്നത്. മാത്രമല്ല കുമാരേശനെ ഫേസ്ബുക്കിലും വാട്സ് ആപ്പിലും യുവതി ബ്ലോക്ക് ചെയ്തതതും സഹിക്കാൻ കഴിഞ്ഞില്ല. ഇക്കാര്യം പറഞ്ഞ് മുത്തുവിനോട് കുറെയധികം സങ്കടപ്പെട്ടു.തുടർന്ന് കെെത്തണ്ടയിലെ ‍ഞരമ്പ് മുറിച്ച് രക്തം കുപ്പിയിൽ ശേഖരിച്ച് മുത്തുവിനോട് കാമുകിയ്ക്ക് നൽകാൻ പറഞ്ഞു. മദ്യ ലഹരിയിലായിരുന്ന മുത്തുവിന് കുമാരേശനെ തടയാൻ കഴിഞ്ഞില്ല. നാട്ടുകാരുടെ സഹായത്തോടെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ചികിത്സ നിഷേധിച്ചു. ബുധനാഴ്ച പുലർച്ചെ 3.30ന് കുമരേശൻ മരണപ്പെടുകയായിരുന്നു.