news

1. പാക് നേതാക്കളുടെ പ്രകോപന പരമായ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്‍ നടത്തുന്നത് നിരുത്തരവാദ പരമായ പ്രസ്താവനകള്‍ എന്ന് വിദേശകാര്യ വക്താവ്. ഇക്കാര്യത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ആശങ്കകരമായ സാഹചര്യങ്ങള്‍ ഉണ്ടാക്കാന്‍ ആണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. കച്ചില്‍ ഭീകരര്‍ നുഴഞ്ഞു കയറിയതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജം എന്നും വിദേശകാര്യ വക്താവ്
2. ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച് മേഖലയില്‍ പാക് കമാന്‍ഡോകള്‍ പ്രവേശിച്ചു എന്നായിരുന്നു വിവരം. കച്ചിലുള്ള മുന്ത്ര, കണ്ട്ല, തുറമുഖങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. അസാധാരണ നീക്കങ്ങള്‍ മറൈന്‍ കണ്‍ട്രോള്‍ റൂമിനെ അറിയിക്കാനും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കച്ചിലെ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തിയതിന് പിന്നാലെ കനത്ത ജാഗ്രതിയിലാണ് ഗുജറാത്ത് തീരം.
3. ഇന്ന് രാവിലയോടെ ആയിരുന്നു 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഗസ്നവി മിസൈല്‍ പാകിസ്ഥാന്‍ പരീക്ഷിച്ചത്. കറാച്ചിക്ക് സമീപം ഉള്ള സോണ്‍മിയാനില്‍ വച്ചായിരുന്നു പരീക്ഷണം. അതേസമയം, ഇന്ത്യയ്ക്ക് മുന്നില്‍ വ്യോമപാത പൂര്‍ണ്ണമായും അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല എന്ന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക, കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം മാത്രം. ഇതിന് മുന്‍പായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തേണ്ടതുണ്ട്. പ്രധാമന്ത്രി ഇമ്രാന്‍ഖാന്‍ ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നും ഖുറേഷി. പ്രതികരണം, പാകിസ്ഥാന്‍ വ്യോമപാത പൂര്‍ണ്ണമായും അടയ്ക്കുന്നു എന്ന മാദ്ധ്യമ വാര്‍ത്തകള്‍ക്ക് മറുപടിയായി
4. കരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫുമായി ചര്‍ച്ച നടത്തില്ല എന്ന് ജോസ്.കെ മാണി വ്യക്തമാക്കിയതോടെ, പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യു.ഡി.എഫിന് കടുത്ത തലവേദന ആവുന്നു. സ്വന്തം സ്ഥാനാര്‍ത്ഥിത്വലും ജോസ്.കെ മാണി തള്ളിയിട്ടില്ല. ജോസ് കെ. മാണി വിഭാഗം കൊണ്ടു വരുന്ന സ്ഥാനാര്‍ത്ഥിയെ അതേപടി അംഗീകരിക്കാന്‍ ആകില്ലെന്ന് ജോസഫ് വിഭാഗവും നിലപാട് എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതു സമ്മതനെ കണ്ടെത്താനുള്ള നീക്കവും സജീവം


5. 31-ാം തിയതി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന അറിയിക്കണം എന്നാണ് യു.ഡി.എഫ് കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗത്തിനും നല്‍കി ഇരിക്കുന്ന നിര്‍ദ്ദേശം. ജോസഫ് വിഭാഗത്തിന് കൂടി സ്വീകാര്യനായ ഒരു സ്ഥനാര്‍ത്ഥിയെ നിര്‍ത്തണം എന്നും ഈ സ്ഥാനാര്‍ത്ഥിക്ക് പി.ജെ ജോസഫ് ചിഹ്നം നല്‍കണം എന്നുമാണ് യു.ഡി.എഫ് നിബന്ധന. ചിഹ്നം നല്‍കാനുള്ള അധികാരം ഉള്ളതിനാല്‍ തങ്ങള്‍ക്കും കൂടി സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടു വരാനാണ് ജോസഫ് ശ്രമിക്കുന്നത്
6. അതേസമയം, സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പാലായിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പ്രചാരണം തുടങ്ങി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ മേല്‍ക്കൈ പ്രചാരണ രംഗത്തും പുലര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഇടതുപക്ഷം. കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായത് സാഹചര്യം കൂടുതല്‍ അനുകൂലമാക്കി എന്ന വിലയിരുത്തലിലാണ് ഇടത് ക്യാംപുകള്‍. എന്‍സിപി പ്രവര്‍ത്തകര്‍ക്കൊപ്പം സിപിഎം പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനം കൂടിയായാല്‍ വിജയം ഉറപ്പിക്കാം എന്നാണ് പ്രതീക്ഷ
7. സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരവെ, പ്രതികള്‍ക്ക് എതിരെ മുഖ്യസാക്ഷി അടയ്ക്ക രാജുവിന്റെ നിര്‍ണായക മൊഴി പുറത്ത്. ഫാ. തോമസ് കോട്ടൂരിനെയും ജോസ് പുതൃക്കയിലിനെയും കോണ്‍വെന്റിന്റെ സ്‌റ്റെയര്‍ കേസില്‍ കണ്ടതായി രാജു. വിചാരണയ്ക്കിടെ ആണ് രാജു മൊഴി നല്‍കിയത്. അതേസമയം, ക്രൈബ്രാഞ്ചിന് എതിരെയും രാജുവിന്റെ മൊഴി. അഭയയുടെ കൊലപാതക കുറ്റം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പണം നല്‍കാം എന്നും വീട് വച്ച് നല്‍കാം എന്നും വാഗ്ദാനം നല്‍കി എന്നും രാജു മൊഴി നല്‍കി.
8. അഭയ കേസിലെ കൂറുമാറ്റം സി.ബി.ഐയ്ക്ക് തിരിച്ചടിയാകുന്ന പശ്ചാത്തലത്തില്‍ ആണ് അടയ്ക്കാ രാജുവിന്റെ നിര്‍ണായക മൊഴി പുറത്ത് വന്നത്. അഭയ താമസിച്ചിരുന്ന മഠത്തിന് സമീപത്തെ താമസക്കാരന്‍ സഞ്ജുവും, അഭയാ കേസിലെ അമ്പതാം സാക്ഷിയായ സിസ്റ്റര്‍ അനുപമയും കഴിഞ്ഞ ദിവസങ്ങളില്‍ കൂറുമാറിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ച കേസില്‍ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്.
9. മോദി അനുകൂല പരാമര്‍ശത്തില്‍ ശശി തരൂര്‍ എം.പിക്ക് എതിരെ നടപടി വേണ്ട എന്ന ധാരണയില്‍ കെ.പി.സി.സി. വിഷയം കൂടുതല്‍ വിവാദം ആക്കേണ്ടതില്ല. തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കണം. ഇതേ ചൊല്ലി കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ട എന്നും നിര്‍ദേശം. കെ.പി.സി.സി നിലപാട് മയപ്പെടുത്തിയത്, തരൂരിന് പിന്തുണയുമായി മുസ്ലീം ലീഗ് രംഗത്ത് എത്തിയതിന് പിന്നാലെ.
10. പാര്‍ലമെന്റിനകത്തും പുറത്തും മോദി സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നിരയിലെ പ്രധാന സാന്നിധ്യമാണ് തരൂര്‍ എന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. അങ്ങനൊരാളെ കൂടുതല്‍ വിവാദങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട എന്നാണ് എ.ഐ.സി.സിയുടെയും നിലപാട്.
11. മോദി സ്തുതിയുടെ പേരില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ശശി തരൂരിനെതിരെ ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനങ്ങള്‍ ആയിരുന്നു. ഇതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തരൂരിനോട് വിശദീകരണവും ചോദിച്ചിരുന്നു. മോദി സ്തുതി നടത്തിയില്ലെന്ന് പറഞ്ഞ തരൂര്‍ ഉന്നയിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുക ആയിരുന്നു.