rape-

ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ മറ്റൊരു പെൺകുട്ടിയെക്കൂടി മൂന്നുപേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. പരാതിക്കാരിയായ പെൺകുട്ടിയും അമ്മയും ജില്ലാ ജഡ്ജിയുടെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. കേസിൽ പൊലീസ് അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് ആത്മഹത്യാ ശ്രമം തടഞ്ഞത്. ഇതോടെ ഉന്നാവോ പൊലീസിന്റെ കെടുകാര്യസ്ഥത വീണ്ടും ചർച്ചയാകുകയാണ്.

പെൺകുട്ടിയെ ജൂലായ് ഒന്നിന് മാഖി ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി മൂന്ന് പേർ ചേർന്ന് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പൊലീസ് കേസ് എടുത്തെങ്കിലും ഇതുവരെയും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും പെൺകുട്ടി പറയുന്നു. എന്നാൽ, പ്രതികളിൽ ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മറ്റ് രണ്ടുപേർ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്.

നേരത്തെ മാഖിയിൽതന്നെയാണ് ബി.ജെ.പി എംഎൽ.എ കുൽദീപ് സിംഗ് പ്രതിയായ മാനഭംഗവും നടന്നത്. ഈ കേസിലും പൊലീസിന്റെ അനാസ്ഥ ചർച്ചയായിരുന്നു.