ന്യൂഡൽഹി: പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ 33 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. 21 മിഗ് - 29 യുദ്ധവിമാനങ്ങളും 12 സുഖോയ് -30 യുദ്ധവിമാനങ്ങളും വാങ്ങാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അപകടങ്ങളില്‍ ഇന്ത്യയ്ക്കു നഷ്ടമായ വിമാനങ്ങൾക്കു പകരമായാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നത്. 12 സുഖോയ് വിമാനങ്ങൾ കൂടി വാങ്ങുന്നതോടെ വ്യോമസേനയ്ക്ക് 272 സുഖോയ്-30 വിമാനങ്ങളാകും.
അടുത്ത ആഴ്ച നടക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിൽ വ്യോമസേനയുടെ നിർദ്ദേശം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.