imran-khan

ഇസ്ലമാബാദ്: കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ആഹ്വാനം ചെയ്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നാളെ (വെള്ളിയാഴ്ച)​ ആർട്ടിക്കിൾ 370 നീക്കം ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അരമണിക്കൂർ മാറ്റിവയ്ക്കാനും ഇമ്രാൻ ആവശ്യപ്പെട്ടു. കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുകയാണ് പാകിസ്ഥാൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 12.30 വരെയുള്ള അരമണിക്കൂർ സമയമാണ് കശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പാക്കിസ്ഥാൻ മാറ്റിവയ്ക്കുന്നത്.

'എല്ലാ പാകിസ്ഥാനികളും നാളെ കാശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങണം. ഇന്ത്യൻ അധീന കശ്മീരിലുള്ളവർക്കൊപ്പം പാക്കിസ്ഥാനുണ്ടെന്ന സന്ദേശം നൽകുന്നതാകണം ഈ ഐക്യദാർഢ്യം. ഇന്ത്യയുടെ ഫാസിസ്റ്റ് നടപടിക്കും 24 ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞയ്ക്കും എതിരാണ് ഈ ഐക്യദാർഢ്യം'- ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.

അതേ സമയം പാകിസ്ഥാന്റെ നേതാക്കളിൽ നിന്നും നിരുത്തരവാദപരമായ പ്രസ്താവനകൾ ഉണ്ടാകുന്നതിൽ ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. രാജ്യങ്ങൾക്കിടയിൽ ആശങ്കാജനകമായ സാഹചര്യം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുജറാത്തിലെ കച്ച് വഴി പാകിസ്ഥാൻ ഭീകരർ ഇന്ത്യയിലേക് നുഴഞ്ഞു കയറിയതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ഏത് തരത്തിലുമുള്ള സാഹചര്യവും നേരിടാൻ ഇന്ത്യൻ സുരക്ഷാസേന സജ്ജമാണെന്നും രവീഷ് കുമാർ അറിയിച്ചു.ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വ്യോമപാത അടച്ചതായി പാകിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും രവീഷ് കുമാർ പറഞ്ഞു.

I want all Pakistanis to come out tomorrow 12 noon -12.30 pm to show solidarity with the Kashmiri people and send the Kashmiris in IOK a clear message that the entire Pakistani nation stands in solidarity with them & against Indian fascist oppression, the inhumane 24-day curfew,

— Imran Khan (@ImranKhanPTI) August 29, 2019