തിരുവനന്തപുരം: പ്രളയവും ഉരുൾപൊട്ടലും സൃഷ്ടിച്ച് നാശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയ ഭവനനിർമ്മാണ രീതി കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. പ്രകൃതിക്കിണങ്ങുന്ന നിർണാണ രീതികൾ പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. പ്രീഫാബ്രിക്കേഷൻ സാങ്കേതികവിദ്യയ്ക്കാണ് മുൻഗണന നൽകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വീടിന്റെ ഓരോ ഭാഗവും പ്രത്യേകം തയ്യാറാക്കി അടിസ്ഥാനത്തിനു മുകളിൽ ഉറപ്പിക്കുന്ന രീതിയാണ് പ്രീ ഫാബ് ടെക്നോളജി. ഇതിനായി വിപുലമായ കാമ്പെയിൻ സർക്കാർ സംഘടിപ്പിക്കും. കെട്ടിടങ്ങളുടെ ഉറപ്പും ഭംഗിയും ജനങ്ങളെ ആകർഷിക്കുമെന്നാണ് സർക്കാർ പ്രതീക്ഷയെന്നു മുഖ്യമന്ത്രി പറഞ്ഞു .
പ്രളയസാധ്യതകളുള്ള സ്ഥലങ്ങൾ കണ്ടെത്താനായി ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധൻ കെ.പി.സുധീർ അദ്ധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചു. മൂന്നു മാസത്തികം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.