ന്യൂഡൽഹി : ചെക്ക് റിപ്പബ്ളിക്കിൽ നടന്ന ജോസഫ് സെക്കാർ മെമ്മോറിയൽ അത്ലറ്റിക്സ് മീറ്റിലെ 400 മീറ്ററിൽ മലയാളിതാരം വിസ്മയ വി.കെയ്ക്ക് സ്വർണം. പേഴ്സണൽ ബെസ്റ്റായ 52.12 സെക്കൻഡിലാണ് വിസ്മയ ഫിനിഷ് ചെയ്തത്. ഇന്ത്യൻ താരങ്ങളായ പുവമ്മ വെള്ളിയും ശുഭ വെങ്കിടേശൻ വെങ്കലവും നേടി.