child-dead

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ബാസിയ എന്ന സ്ഥലത്ത് മലയാളി സ്കൂൾ വിദ്യാർഥിനിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെങ്ങന്നൂരിലുള്ള പുലിയൂർ പേരിശ്ശേരി സ്വദേശികളായ രാജേഷിന്റെയും കൃഷ്ണപ്രിയയുടെയും ഒറ്റ മകളായ തീർത്ഥയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് തീർത്ഥ. ഇവിടെ കുട്ടി താമസിക്കുന്ന ഫ്ളാറ്റിൽ നിന്നുമാണ് ജഡം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.