war-and-peace-

മുംബയ് : ലിയോ ടോൾസ്‌റ്റോയിയുടെ വാർ ആൻഡ് പീസ് എന്ന പുസ്തകം കൈവശം വയ്ച്ചെന്ന ചോദ്യത്തിൽ വിശദീകരണവുമായി ബോംബെ ഹൈക്കോടതി ജഡ്ജി സാരംഗ് കോട്വാൾ. വാർ ആൻഡ് പീസിനെക്കുറിച്ച് തനിക്കറിയാമെന്നും അതിനെക്കുറിച്ചല്ല താൻ കഴിഞ്ഞ ദിവസം ചോദിച്ചതെന്നും കോട്വാൾ പറഞ്ഞു.

പൊലീസ് നിരോധിച്ചിട്ടുള്ള ഒരു പുസ്തകം പോലും ഗൊൺസാൽവസിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകൻചൂണ്ടിക്കാട്ടിയപ്പോഴാണ് ജഡ്ജി വീണ്ടും വാർ ആൻഡ് പീസിനെ പരാമർശിച്ചത്.

”പുസ്തകങ്ങളൊന്നും നിരോധിച്ചതല്ലെന്ന വാദമാണ് താങ്കൾ മുന്നോട്ടുവച്ചത്. ഇന്നലെ പൊലീസ് നൽകിയ പട്ടികയിൽനിന്നുള്ള പേരുകളെല്ലാം ഞാൻ വായിക്കുകയായിരുന്നു. വാർ ആൻഡ് പീസിനെക്കുറിച്ച് എനിക്കറിയാം. അതു സാഹിത്യ ക്ലാസിക് ആണ്. പൊലീസ് തെളിവായി ഹാജരാക്കിയ മുഴുവൻ പട്ടികയെക്കുറിച്ചാണ് ഞാൻചോദിച്ചത്” ജസ്റ്റിസ് പറഞ്ഞു.

അതേസമയം, ടോള്‍ൾസ്റ്റോയിയുടെ നോവലല്ല പിടിച്ചെടുത്തതെന്നും ബിശ്വജിത് റോയ് എഡിറ്റ് ചെയ്ത ഉപന്യാസ സമാഹാരണെന്നും ഗൊൺസാല്‍വസിനൊപ്പം അറസ്റ്റിലായ സുധ ഭരദ്വാജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാർ ആൻഡ് പീസ് ഇൻ ജംഗൽ മഹൽ-പീപ്പിൾ സ്റ്റേറ്റ് ആൻഡ് മാവോയിസ്റ്റ് എന്നാണ് പുസ്തകത്തിന്റെ പേരെന്നും അഭിഭാഷകൻഅറിയിച്ചു.