തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനം. ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന ശുപാർശയോടെ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഫയൽ ചീഫ്സെക്രട്ടറിക്ക് കൈമാറി. സർവീസിൽ തിരികെ എടുക്കാൻ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടെന്നാണ് സർക്കാർ തീരുമാനം.
ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷ പരിഗണിക്കാനാവില്ലെന്നു കേന്ദ്രം കഴിഞ്ഞ ദിവസം സർക്കാരിനെ അറിയിച്ചിരുന്നു. ഡി.ജി.പി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സസ്പെൻഷനിൽ ഏറെക്കാലം പുറത്തു നിറുത്താനാകില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയെ തുടർന്നാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്നുള്ള ശുപാർശ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്. ചീഫ് സെക്രട്ടറിക്കു കൈമാറിയ ഫയലിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. കഴിഞ്ഞ രണ്ട് വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്.