kerala-lottery

തിരുവനന്തപുരം: കാരുണ്യഭാഗ്യക്കുറിയുടെ ഭാഗ്യം ഇക്കുറി തേടിയെത്തിയത് മാരിമുത്തുവിനെ. സംസ്ഥാന ഭാഗ്യക്കുറിയുടെ കെ.എൻ 279 കാരുണ്യ പ്ലസ്‌ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് എസ്റ്റേറ്റ് ജീവനക്കാരനായ എം മാരിമുത്തുവിന് ലഭിച്ചത്. രാജാക്കാട് അഞ്ജു ലോട്ടറി ഏജൻസിയുടെ പൂപ്പാറ ശാഖയിൽ നിന്നും വിറ്റ പി.സെഡ് 434795 നമ്പറിനാണ് സമ്മാനം ലഭിച്ചത്. പൂപ്പാറയിലെ ശബരിമുത്തുവെന്ന വിൽപനക്കാരനിൽ നിന്നുമാണ് ടിക്കറ്റെടുത്തത്.

കൂലിപ്പണിക്കാരനായ ഇദ്ദേഹം സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഒന്നരസെന്റിലുള്ള കൊച്ചുവീട് പുതുക്കി പണിയണമെന്നും കുറച്ച് ഏലത്തോട്ടം വാങ്ങണമെന്നും കടംവീട്ടണമെന്നുമാണ് മാരിമുത്തുവിന്റെ ആഗ്രഹം. സമ്മാനാർഹമായ ലോട്ടറി ഫെഡറൽ ബാങ്ക് രാജാക്കാട് ശാഖയിൽ ഏൽപിച്ചു. ഭാര്യ: അന്നലക്ഷ്മി മക്കൾ: കൗസല്യ, കാർത്തിക്.