-kamrunag-lake

ഏറെ അത്ഭുതങ്ങൾ നിറ‌ഞ്ഞതാണ് ചില സ്ഥലങ്ങൾ. മനുഷ്യൻ ഇനിയും സഞ്ചരിച്ചെത്താനാവാത്ത ഒട്ടേറെ സ്ഥലങ്ങൾ ഇനിയുമുണ്ടെന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ ഏറെ പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ് കമ്രുനാഗ് തടാകം. ഹിമാചൽപ്രദേശിലെ മാണ്ടിയിലാണ് ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഏറെ നിഗൂഢതകൾ നിറഞ്ഞ തടാകം കൂടിയാണിത്. പുരാണകഥകളിൽ ശ്രദ്ധേയമാണ് കമ്രുനാഗ്. അളവില്ലാത്ത നിധികൾ ഈ തടാകത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

സമുദ്ര നിരപ്പിൽ നിന്നും 33,34 മീറ്റർ ഉയരത്തിലാണ് തടാകം. ഇവിടെയുള്ള നിധിയുടെ അളവ് മനുഷ്യർക്ക് അളക്കാവുന്നതിലും അധികമാണെന്നും പറയപ്പെടുന്നു. പലരും തടാകത്തിലെത്തി നിധി കണ്ടു പിടിക്കുവാൻ ശ്രമിച്ചെങ്കിലും അതിലൊന്ന് പോലും ഫലവത്തായില്ല എന്നതാണ് യാഥാർത്ഥ്യം. ഇവിടുത്തെ മയമില്ലാത്ത കാലാവസ്ഥയാണ് ആളുകളെ നിധി കണ്ടെത്തുന്നതിൽ നിന്നും തടയുന്നത്. നിരവധി മോഷ്ടാക്കൾ വെള്ളത്തിലിറങ്ങി മോഷണം നടത്തുവാൻ പദ്ധതിയിട്ടുവെങ്കിലും നിധി കണ്ടെത്താൻ സാധിച്ചിട്ടില്ല.

പുരാണകഥകളിൽ ഈ തടാകത്തെ കുറിച്ച് വർണിച്ചിട്ടുണ്ട്. പണ്ട് മഹാഭാരത യുദ്ധം കഴിഞ്ഞ് പാണ്ഡവന്മാർ തിരികെ പോവുവായിരുന്നു. ഒരു സ്ഥലത്ത് എത്തിയപ്പോൾ കമ്രുനാഗ് ദേവൻ സ്ഥലം ഇഷ്ടാമാവുകയും അവിടെ തങ്ങാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങന തങ്ങാൻ തീരുമാനിച്ചപ്പോഴാണ് അവിടെ വെള്ളമില്ലാത്ത കാര്യം അറിയുന്നത്. അപ്പോൾ പാണ്ഡവരിലെ ശക്തിമാനായ ഭീമൻ കൈമുട്ട് കൊണ്ട് ആ സ്ഥലത്ത് കുത്തി. അങ്ങനയുണ്ടായതാണ് ആ തടാകമെന്നും പറയപ്പെടുന്നു.

ചില കഥകളിൽ യക്ഷരാജാവിന് വേണ്ടി നിർമ്മിച്ചതാണ് ഈ തടാകമെന്നും പറയുന്നുണ്ട്. ഭൂമിയിലെ വിവിധ ഇടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സമ്പത്തുക്കളുടെ കാവൽക്കാരായ യക്ഷന്മാർ ഇവിടെയും വലിയൊരു നിധി സൂക്ഷിച്ചിട്ടുണ്ടത്രെ. ഇവിടെ എത്തി പ്രാർഥിച്ചാൽ ഐശ്യര്യവും സമ്പത്തും ആവോളം ഉണ്ടാകും എന്നുമൊരു വിശ്വാസമുണ്ട്. തടാകത്തെ കൂടാതെ ഇവിടുത്തെ കമ്രുനാഗ് ക്ഷേത്രവും ഏറെ ശ്രദ്ധേയമാണ്. ട്രക്കിംഗിലൂടെ മാത്രമേ ഇവിടെ എത്തിച്ചേരാൻ സാധിക്കൂ. റോഹണ്ടയിൽ നിന്നും ആരംഭിക്കുന്ന ട്രക്കിംഗ്‌ മൂന്ന് നാല് മണിക്കൂർ എടുക്കും. ഇവിടെയെത്താൻ എട്ട് കിലോമീറ്ററോളം പിന്നിടണം. റോഡ് മാർഗം വരുന്നവർക്ക് സുന്ദർനഗറിൽ നിന്നും റോഹണ്ട വരെ ഡ്രൈവ് ചെയ്‌ത് പോകാം. 35 കിലോമീറ്റർ ദൂരമുണ്ട്.