shashi-tharoor-narendra-m

ന്യൂഡൽഹി: ശശി തരൂരിന്റെ മോദി സ്തുതിയുടെ പേരിലുള്ള കൊലാഹലങ്ങൾ അടങ്ങി വരുന്നേയുള്ളു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ #Language challenge ന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശശി തരൂർ എം.പി. ഒരു ദിവസം പുതുതായി ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷയിലെ വാക്ക് പഠിക്കണമെന്നായിരുന്നു പ്രധാനമന്ത്രി മുന്നോ‌ട്ടുവച്ച ചലഞ്ച്.

ചലഞ്ചിന് പിന്തുണയുമായി ട്വിറ്ററിലൂടെയാണ് ശശി തരൂർ രംഗത്തെത്തിയത്. പിന്തുണയ്ക്കൊപ്പം 'ബഹുവചനം' എന്ന വാക്കിന്റെ ഇംഗ്ലീഷ്,​ ഹിന്ദി വാക്കുകൾ പരിചയപ്പെടുത്തുകയും ചെയ്തു.

1/2 PrimeMinister @NarendraModi ended his speech at the #manoramanewsconclave by suggesting we all learn one new word a day from an Indian language other than our own. I welcome this departure from Hindi dominance &gladly take him up on this #LanguageChallenge.

— Shashi Tharoor (@ShashiTharoor) August 30, 2019

ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ കെ.പി.സി.സി ശശി തരൂരിനോട് വിശദീകരണം തേടിയിരുന്നു. അതിന് മറുപടിയായി താൻ മോദിയെ സ്തുതിച്ചിട്ടില്ലെന്നും, മോദി വിരുദ്ധ നിലപാടുകൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. കൂടാതെ ഒറ്റ ട്വീറ്റിലൂടെ മാത്രം എങ്ങനെ താൻ മോദിയെ സ്തുതിച്ചെന്ന് പറയാൻ സാധിക്കുമെന്നും ശശി തരൂർ ചോദിച്ചിരുന്നു.