vava-suresh

തിരുവനന്തപുരം: പാപ്പനംകോട് കല്‍പ്പന ഗാര്‍ഡന്‍സിലെ ഒരു വീട്ടിലെ കോഴി കൂട്ടിനകത്ത് ഒരു വിചിത്ര ജീവി, പൂവന്‍കോഴിയെ കൊന്ന് രക്‌തം കുടിച്ചിട്ട് ഇരിക്കുന്നു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. ഇത് കേട്ടതും വാവയ്ക്ക് ഒരു സംശയം, വിചിത്ര ജീവിയോ.. സാധാരണ ഇവിടങ്ങളില്‍ മരപ്പട്ടിയും, കാട്ടുപൂച്ചയും കാണാറുണ്ട്. ഇവയില്‍ ഏതെങ്കിലും ആയിരിക്കൂ എന്ന് മനസ്സില്‍ വിചാരിച്ചിട്ടാണ് വാവ സ്ഥലത്ത് എത്തിയത്.

കോഴിക്കൂട് തുറന്ന് കണ്ട കാഴ്ച കോഴിയെ കടിച്ച് ഒരു പരുവത്തിലായിരിക്കുന്നു. മുഴുവനും രക്തം, പക്ഷെ, കോഴിയെ ഭക്ഷിച്ചിട്ടില്ല. അടുത്തതാണ് രസകരമായ കാര്യം.. കണ്ടാല്‍ ഒറ്റനോട്ടത്തില്‍ വിചിത്ര ജീവിയെന്നേ തോന്നൂ.. തുടര്‍ന്ന് അതിനെ പിടികൂടിയ ശേഷം അവിടെ കൂടിനിന്നവര്‍ക്ക് ഈ ജീവിയെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് അവിടെ നിന്ന് യാത്രയായത്.

തുടര്‍ന്ന് അവിടെ നിന്ന് യാത്ര തിരിച്ചു വാവ. തിരുവനന്തപുരം, കരമന, മിത്രാ നഗറിലെ ഒരു വീട്ടിലാണ് എത്തിയത്. ഇവിടെ പൂജാമുറിയില്‍ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. വെളുപ്പിന് 2.30നാണ് വീട്ടുകാര്‍ മൂര്‍ഖനെ കണ്ടത്. പൂജാമുറിയുടെ ഒരു ഭാഗത്തായാണ് ഗൃഹനാഥന്‍ കിടന്നിരുന്നത്. ദൈവങ്ങളുടെ ഫോട്ടോയില്‍ ഒന്ന് തറയില്‍ വീഴുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അപ്പോഴാണ് പാമ്പിനെ കണ്ടത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്