കൊച്ചി: പ്രമുഖ കിടക്ക നിർമ്മാണ കമ്പനിയും കേരള ബ്രാൻഡുമായ ഡ്യൂറോഫ്ളക്‌സിന്റെ ഡ്യൂറോപീഡിക് ശ്രേണി വിപണിയിലെത്തി. നടുവേദനയ്ക്ക് പരിഹാരമേകുന്ന, 5-സോൺഡ് ഫുൾ പ്രോൺ സപ്പോർട്ട് സംവിധാനം ഉപയോഗിച്ചാണ് നിർമ്മാണം. ഇതിന്, നാഷണൽ ഹെൽത്ത് അക്കാഡമിയുടെ അംഗീകാരം ലഭിച്ച ആദ്യ കിടക്കയാണിതെന്ന് ഡ്യൂറോഫ്ളക്‌സ് പ്രസിഡന്റ് ജെ. മോഹൻരാജ് പറഞ്ഞു.
ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ, ജെ. മോഹൻ രാജ്, സീനിയർ കൺസൾട്ടന്റ് ഫിസിയോ തെറാപ്പിസ്‌റ്റ് ഡോ. ടിജി മാത്യു എന്നിവർ ചേർന്ന് ഉത്‌പന്നം വിപണിയിലിറക്കി. 7,500 രൂപ മുതലാണ് വില. അഞ്ചു മുതൽ 10 വർഷം വരെ വാറന്റിയുണ്ട്. 4,000 കോടി രൂപയുടേതാണ് ഇന്ത്യയുടെ സംഘടിത മെത്ത വിപണിയെന്ന് ജെ. മോഹൻരാജ് പറഞ്ഞു. 300 കോടി രൂപയാണ് കേരള വിപണിയുടെ മൂല്യം. കേരളത്തിൽ 25-30 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്.
ഓണത്തോട് അനുബന്ധിച്ച് രണ്ട് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഉറപ്പായ സമ്മാനങ്ങൾ നേടാം. ഓരോ പർച്ചേസിലും ലക്കി ഡ്രോയിലൂടെ അഞ്ചുലക്ഷം രൂപയുടെ സ്വർണമോ ദുബായ് യാത്രാ ടിക്കറ്റോ സ്വന്തമാക്കാം. ഓരോ ആഴ്‌ചയിലും 10,000 രൂപയുടെ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.