gdp-

ന്യൂഡൽഹി: ഇന്ത്യയുടെ 2019-20 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചാനിരക്ക് കേവലം അഞ്ച് ശതമാനം മാത്രം. ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള മാസങ്ങളിലെ കണക്കാണിത്. മാർച്ച് 2013ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സാമ്പത്തികമേഖല കടന്നുപോകുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്ക് ഇന്ന് പുറത്തുവിട്ടത്.

മാർച്ചിൽ അവസാനിച്ച കഴിഞ്ഞ പാദത്തിലെ വളർച്ചാനിരക്ക് 5.8 ശതമാനമായിരുന്നു.മുൻപാദത്തിലെ വളർച്ചയെ അപേക്ഷിച്ച് അപേക്ഷിച്ച് 0.8 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19 വർഷത്തിലെ മൊത്തം ജി ഡി പി വളർച്ചാനിരക്ക് 6.8 ശതമാനമായിരുന്നു.

നിർമിതോത്പന്ന മേഖല കേവലം 0.6 ശതമാനം വളർച്ച മാത്രമാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. കാർഷികമേഖലയുടെ വളർച്ച രണ്ടുശതമാനം മാത്രമാണ്. റിയൽ എസ്റ്റേറ്റ് മേഖലയും തളർച്ച നേരിടുകയാണ്. 2012-13ൽ 4.9 ശതമാനമായിരുന്നു വളർച്ചാനിരക്ക്.