1. രാജ്യത്ത് പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പ്രഖ്യാപിച്ചത്, അഞ്ച് ട്രില്യണ്‍ സാമ്പത്തിക വളര്‍ച്ചയിലേക്ക് ഉള്ള പദ്ധതികള്‍. നീക്കം, സാമ്പത്തിക രംഗത്ത് ശക്തമായ അടിത്തറ ഉണ്ടാക്കാന്‍. ബാങ്കിംഗ് മേഖലയെ ശക്തമാക്കാന്‍ നടപടികള്‍ എടുക്കും എന്ന് ധനമന്ത്രി. വായ്പാ ലഭ്യത ഉറപ്പാക്കുന്നതിന് പ്രാമുഖ്യം നല്‍കും. വായ്പാ തട്ടിപ്പുകള്‍ നടത്തി മുങ്ങുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കും. ഭവന വായ്പാ മേഖലയിലേക്ക് 3,300 കോടി സഹായം. ഭവന വായ്പകളുടെ വന്‍കിട വായ്പകളുടെ സ്ഥിതി പരിശോധിക്കും. ഭവന വായ്പകളുടെ പലിശ കുറയ്ക്കും. പൊതുമേഖല ബാങ്കുകളില്‍ നിന്ന് 59 മിനിട്ടുകള്‍ക്കുള്ളില്‍ വായ്പകള്‍ ലഭ്യമാക്കും എന്നും ധനമന്ത്രിയുടെ ഉറപ്പ്.
2. അതേസമയം, ബാങ്കുകള്‍ ലയിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. പഞ്ചാബ് നാഷണല്‍ ബാങ്ക് , ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യൂണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കും. ഇത്തരത്തില്‍ രൂപവത്കരിക്കുന്ന ബാങ്ക് പൊതു മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറും എന്നും മന്ത്രി. മറ്റ് മൂന്ന് ബാങ്ക് ലയനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. കാനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിപ്പിക്കും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മറ്റ് മൂന്ന് ബാങ്ക് ലയനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.
3. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിപ്പിക്കും. 14.6 ലക്ഷം കോടിയാകും ഈ ബാങ്കിന്റെ മൊത്തം വ്യാപാരം. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. ചീഫ് റിസ്‌ക്ക് ഓഫീസര്‍ തസ്തിക ബാങ്കുകളില്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെല്ലാം ലയിപ്പിച്ചപ്പോള്‍ ഉണ്ടായ പ്രധാന നടപടികളെല്ലാം കുറ്റങ്ങളും കുറവും തീര്‍ത്ത് ഈ ബാങ്കിംഗ് പരിഷ്‌കാരങ്ങളിലും നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ബാങ്കുകളുടെ കിട്ടാക്കടത്തില്‍ ഒരുലക്ഷത്തി ആറായിരം കോടി രുപയുടെ കുറവുണ്ട്. എന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
4. പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഏഴംഗ സമിതി രൂപീകരിച്ചു. തോമസ് ചാഴിക്കാടന്‍ അധ്യക്ഷനായ സമിതിയെ ആണ് രൂപീകരിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനും ചിഹ്നത്തിനും യു.ഡി.എഫില്‍ ധാരണ ആയെന്നും ജോസ്.കെ മാണി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്ച വൈകീട്ട് ഉണ്ടാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് അഭിപ്രായ രൂപീകരണം നടത്തുമെന്ന് റോഷി അഗസ്റ്റിന്‍. നാളെ ഉച്ചയ്ക്ക് മുമ്പ് പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം അറിയിക്കാം. പാര്‍ട്ടി ചെയര്‍മാന്‍ ഉള്‍പ്പെടെ ആര്‍ക്കും മത്സരിക്കാം.
5. അതേസമയം, നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആകാനാണ് കൂടുതല്‍ സാധ്യത. പാലായില്‍ ചേര്‍ന്ന നേതൃ യോഗത്തിലും നിഷയുടെ പേരാണ് മുഖ്യമായും പരിഗണിച്ചത്. എന്നാല്‍ അംഗീകരിക്കില്ല എന്നാണ് പി.ജെ ജോസഫ് നല്‍കുന്ന സൂചന. ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കേ ചിഹ്നം നല്‍കൂ എന്നാണ് പി.ജെ ജോസഫിന്റെ നിലപാട്.
6. ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തിന്റെ സി.ബി.ഐ കസ്റ്റഡി തിങ്കളാഴ്ചവരെ നീട്ടി. നടപടി, ഒരുപാട് രേഖകള്‍ വച്ച് ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്യാനുണ്ട് എന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചതിന് പിന്നാലെ. ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതിയും സി.ബി.ഐ കോടതിയെ അറിയിച്ചു. അതേസമയം, എന്‍ഫോഴ്സ്‌മെന്റ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ചിദംബരത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധിപറയുക, അടുത്ത മാസം അഞ്ചിന്. അത് വരെ പരിരക്ഷ ഉള്ളതിനാല്‍ എന്‍ഫോഴ്സ്‌മെന്റ് അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല.
7. ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന് എതിരെ ഉള്ള തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു തെളിവും ഇല്ലാതെയാണ് എന്‍ഫോഴ്സ്‌മെന്റ് അറസ്റ്റിന് ഒരുങ്ങുന്നത് എന്നാണ് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം. ചിദംബരത്തെ കുറ്റക്കാരന്‍ ആക്കുക മാത്രമാണ് എന്‍ഫോഴ്സ്‌മെന്റെ ലക്ഷ്യം എന്നും കപില്‍ സിബലിന്റെ ആരോപണം. എല്ലാ തെളിവും ഹാജരാക്കി അന്വേഷണം നടത്താന്‍ ആവില്ല എന്നായിരുന്നു എന്‍ഫോഴ്സ്‌മെന്റിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ചിദംബരത്തിന്റെ അഭിഭാഷകന് നല്‍കിയ മറുപടി.
8. എറണാകുളം അങ്കമാലി അതിരൂപതയ്ക്കു പുതിയ വികര്‍ ആര്‍ച്ച് ബിഷപ്പിനെ സീറോ മലബാര്‍ സിനഡ് പ്രഖ്യാപിച്ചു. മാണ്ഡ്യ രൂപത മെത്രാനായ മാര്‍ ആന്റണി കരിയില്‍ ആണ് എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ വികര്‍ ആര്‍ച്ച്ബിഷപ്. എറണാകുളത്തും അതേസമയം തന്നെ റോമിലും പുതിയ മെത്രാന്റെ നിയമനം പ്രഖ്യാപിച്ചു. പുതിയ വികര്‍ ആര്‍ച്ച്ബിഷപ് വന്നെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും.
9. എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്‍ ആയിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതയുടെ ബിഷപ്പായും മറ്റൊരു സഹായ മെത്രാനായിരുന്ന മാര്‍ ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായും നിയമിച്ചിട്ടുണ്ട്. ഫരീദാബാദ് രൂപത പരിധിക്കുള്ളിലായിരിക്കും പുതിയ മെത്രാന്റെ ആസ്ഥാനം. സിഎംഐ സഭാംഗമായ മാര്‍ വിന്‍സന്റ് നെല്ലായിപ്പറമ്പിലിനെ ബിജ്‌നോര്‍ ബിഷപ്പായും നിയമിച്ചു. രണ്ടാഴ്ചയായി നടന്നുവരുന്ന സീറോ മലബാര്‍ സഭാ സിനഡ് ആണ് പുതിയ തീരുമാനങ്ങള്‍ വത്തിക്കാന്റെ അനുമതിയോടെ പ്രഖ്യാപിച്ചത്.
10. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ മാര്‍ ആന്റണി കരിയില്‍ സി.എം.ഐ സന്യാസ സഭാംഗമാണ്. സി.എം.ഐ സഭയുടെ പ്രിയോര്‍ ജനറല്‍ ആയിരുന്നു. കളമശേരി രാജഗിരി കോളജ് പ്രിന്‍സിപ്പല്‍, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2015 ഒകേ്ടാബറിലാണ് അദ്ദേഹം കര്‍ണാടകയിലെ മാണ്ഡ്യരൂപതയുടെ ബിഷപ് ആയി നിയമിതനായത്