neesham-

പ്രണയാഭ്യർത്ഥന നടത്തിയ പാക് ടെലിവിഷൻ താരത്തിന് കിടിലൻ മറുപടി നൽകി ന്യൂസിലാൻഡ് ഓൾറൗണ്ടർ ജിമ്മി നീഷാം.

ട്വിറ്ററിലൂടെയാണ് പാക് നടിയായ സെഹർ ഷിൻവാരി ജിമ്മി നീഷാമിനോട് പ്രണയാഭ്യർത്ഥന നടത്തിയത്. ജിമ്മി താങ്കൾക്ക് എന്റെ ഭാവി മക്കളുടെ അച്ഛനാകാൻ താത്പര്യമുണ്ടോ എന്നായിരുന്നു കണ്ണിറുക്കുന്ന ഇമോജികളോടൊപ്പമുള്ള ഷെഹറിന്റെ ട്വീറ്റ്. ലോസ് ആഞ്ചലസ് വിമാനത്താവളത്തിലൂടെയുള്ള തുടർച്ചയായ യാത്രയെക്കുറിച്ചുള്ള നീഷാമിന്റെ ട്വീറ്റിനുള്ള റിപ്ലൈയായിട്ടായിരുന്നു സെഹറിന്റെ പ്രണയാഭ്യർഥന

I feel like I have a much lessened fear of eternal damnation in hell thanks to travelling through LA Airport a few times

— Jimmy Neesham (@JimmyNeesh) August 28, 2019

ഉടൻ തന്നെ നീഷാമിന്റെ മറുപടിയുമെത്തി. ആ ഇമോജികൾ അനാവശ്യമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്നായിരുന്നു നീഷാമിന്റെ ട്വീറ്റ്. ഈ മറുപടി കൊണ്ട് സത്യത്തിൽ എന്താണ് ഉദ്ദേശിച്ചതെന്നാണ് ചിലർ ട്വീറ്റ് ചെയ്തത്. സെഹർ നേരത്തെ ബെൻ സ്റ്റോക്സിന്റെ അടുത്തും ഇതേ നമ്പർ ഇറക്കിയിരുന്നുവെന്ന് മറ്റ് ചിലർ കണ്ടുപിടിച്ചു. ക്രിക്കറ്റും സിനിമയും തമ്മിലുള്ള ബന്ധം പുതിയ കാര്യമല്ലാത്തതുകൊണ്ട് ഇരുവരുടെയും ഈ കളി കാര്യമാവുമോ എന്നൊരു ആശങ്കയും ചിലർക്ക് ഇല്ലാതില്ല.

ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവറിൽ 14 റൺസ് നേടി ന്യൂസീലൻഡിനെ വിജയത്തിൻെറ വക്കിലെത്തിച്ച താരമാണ് നീഷാം.