തിരുവനന്തപുരം: ഓരോ പവൻ സ്വർണാഭരണത്തിനും 1,000 രൂപയുടെ കിഴിവുമായി ഭീമയിൽ 'ഒരായിരം ഓണവർണങ്ങൾ" ഓഫറിന് തുടക്കമായി. മറ്റു നിരവധി ഉത്സവ വിസ്‌മയ ഓഫറുകളും ഇതോടനുബന്ധിച്ചുണ്ട്. സ്വർണവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശങ്കയില്ലാതെ ആഭരണങ്ങൾ വാങ്ങാനാവുന്ന വിധമാണ്, ഓണത്തോട് അനുബന്ധിച്ച് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
വിവാഹ ആഭരണങ്ങളുടെ ഏറ്റവും പുതിയതും മികച്ചതുമായ വലിയൊരു കളക്ഷൻ ഭീമയിൽ അണിനിരത്തിയിട്ടുണ്ട്. വിവാഹാഭരണങ്ങൾ നാല് ശതമാനം മുതൽ പണിക്കൂലിയിൽ സ്വന്തമാക്കാം. പത്തു ശതമാനം തുക മുൻകൂർ നൽകി ആഭരണങ്ങൾ അഡ്വാൻസ് ബുക്ക് ചെയ്യാനും അവസരമുണ്ട്. സ്വർണം വാങ്ങുന്ന ദിവസത്തെ വിലയോ ബുക്ക് ചെയ്‌ത ദിവസത്തെ വിലയോ ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണം വാങ്ങാനാകും.
ഉപഭോക്താക്കളുടെ പഴയ സ്വർണാഭരണങ്ങൾ വില്‌ക്കുമ്പോൾ ഏറ്റവും മികച്ച മൂല്യവും ഭീമ നൽകുന്നുണ്ട്. സെപ്‌തംബർ 15 വരെ ഭീമയുടെ തിരുവനന്തപുരം, ആറ്റിങ്ങൽ, അടൂർ, പത്തനംതിട്ട, കാസർഗോഡ്, മാർത്താണ്ഡം ഷോറൂമുകളിലാണ് ഓഫറുകൾ.
വിവാഹ ആഭരണങ്ങൾ 4% മുതൽ പണിക്കൂലിയിൽ സ്വന്തമാക്കാം
ആഭരണങ്ങൾ മുൻകൂർ ബുക്ക് ചെയ്യാനും അവസരം