cornwall

കിം​ഗ്സ്റ്റ​ൺ​:​ ​വെ​സ്‌​റ്രി​ൻ​ഡീ​സി​നെ​തി​രാ​യ​ ​ര​ണ്ടാം​ ​ക്രി​ക്ക​റ്ര് ​ടെ​സ്‌​റ്റി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​പ​തി​ഞ്ഞ​ ​തു​ട​ക്കം.​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് 50​ ​റ​ൺ​സ് ​തി​കി​യ്ക്കു​ന്ന​തി​ന് ​മു​മ്പ് ​ത​ന്നെ​ ​ര​ണ്ട് ​വി​ക്ക​റ്ര് ​ന​ഷ്ട​മാ​യി.​ ​ഓ​പ്പ​ണ​ർ​ ​കെ.​എ​ൽ.​രാ​ഹു​ൽ​ ​(13​),​ ​മൂ​ന്നാ​മ​നാ​യെ​ത്തി​യ​ ​ചേ​തേ​ശ്വ​ർ​ ​പു​ജാ​ര​ ​(6​)​ ​എ​ന്നി​വ​രു​ടെ​ ​വി​ക്കറ്റുക​ളാ​ണ് ​അമ്പതിന് മുമ്പ് ഇ​ന്ത്യ​യ്ക്ക് ​ന​ഷ്ട​മാ​യ​ത്.​ ​

ടീം​ ​സ്കോ​ർ​ 32​ൽ​ ​നി​ൽ​ക്കെ​ ​വി​ൻ​ഡീ​സ് ​നാ​യ​ക​ൻ​ ​ഹോ​ൾ​ഡ​റാ​ണ് ​രാ​ഹു​ലി​ന് ​മ​ട​ക്ക​ ​ടി​ക്ക​റ്റ് ​ന​ൽ​കി​യ​ത്.​ ​വെ​സ്റ്റി​ൻ​ഡീ​സ് ​ടീ​മി​നാ​യി​ ​അ​ര​ങ്ങേ​റ്രം​ ​ന​ട​ത്തി​യ​ ​റഖിം​ ​കോ​ൺ​വാ​ളാ​ണ് ​ക്യാ​ച്ചെ​ടു​ത്ത​ത്.​ ​പു​ജാ​ര​യു​ടെ​ ​വി​ക്ക​റ്റ് ​കോ​ൺ​വാ​ൾ​ ​സ്വ​ന്ത​മാ​ക്കി.​ ​ബ്രൂ​ക്സാ​ണ് ​ക്യാ​ച്ചെ​ടു​ത്ത​ത്.​ അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ത്തി​ൽ​ ​ക​ളി​ക്കു​ന്ന​ ​ഏ​റ്ര​വും​ ​ഭാ​ര​മേ​റി​യ​ ​താ​ര​മാ​ണ് ​കോ​ൺ​വാ​ൾ. തുടർന്ന് മായങ്ക് അഗർവാളും നായകൻ വിരാട് കൊഹ്‌ലിയും ക്രീസിൽ പിടിച്ച് നിന്ന് പ്രതിസന്ധിയിൽ നിന്ന് കരകയറ്റി ഇന്ത്യയെ 100 കടത്തി. എന്നാൽ ടീം സ്കോർ 115ൽ എത്തിയപ്പോൾ അർദ്ധ സെഞ്ച്വറിയുമായി നന്നായി ബാറ്ര് ചെയ്ത് വരികയായിരുന്ന മായങ്ക് അഗർവാളിനെ (55)​ ഹോൾഡറുടെ പന്തിൽ കോൺവാൾ കൈയിൽ ഒതുക്കി.

ഒടു​വി​ൽ​ ​റി​പ്പോ​ർ​ട്ട് ​കി​ട്ടു​മ്പോ​ൾ​ 156​/3​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​ഇ​ന്ത്യ.​ ​ 5​1 ​റ​ൺ​സോ​ടെ ​കൊ​ഹ്‌​ലി​യും 20 റൺസുമായി രഹാനെയുമാണ് ​ക്രീ​സി​ൽ.​ ​കോ​ൺ​വാ​ളി​നൊ​പ്പം​ ​ജാ​മ​ർ​ ​ഹാ​മി​ൽ​ട്ട​ണും​ ​വെ​സ്റ്റി​ൻ​ഡീ​സ് ​ടീ​മി​ൽ​ ​അ​ര​ങ്ങേ​റ്രം​ ​ന​ട​ത്തി.​ ​അ​തേ​സ​മ​യം​ ​ആ​ദ്യ​ ​ടെ​സ്റ്രി​ൽ​ ​ക​ളി​ച്ച​ ​അ​തേ​ ​ടീ​മി​നെ​ത്ത​ന്നെ​ ​ഇ​ന്ത്യ​ ​നി​ല​നി​റു​ത്തി.