noushad

ദുബായ് : പ്രളയബാധിതർക്ക് തന്റെ ഉപജീവനമാർഗമായ തുണിക്കടയിലെ വസ്ത്രങ്ങൾ നൽകി മാതൃകയായ നൗഷാദ് സെപ്തംബർ രണ്ട് തിങ്കളാഴ്ച യു.എ.ഇയിൽ എത്തു. ദുബായിലെ സ്മാർട് ട്രാവൽസ് എം.ഡി അഫി അഹമദാണ് നൗഷാദിനെയും കുടുംബത്തെയും യു.എ.ഇയിൽ കൊണ്ടുവരുന്നത്. അടുത്തിടെ നാട്ടിൽ നേരിട്ട് ചെന്ന് ക്ഷണിച്ചതനുസരിച്ചാണ് സന്ദർശനം. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

എറണാകുളം ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരൻ മാലിപ്പുറം സ്വദേശി നൗഷാദ് തന്റെ തുണിക്കടയിലെ വസ്ത്രങ്ങൾ പ്രളയബാധിതർക്കായി സംഭാവന ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിനെത്തുടർന്നാണ് അഫി അഹമദ് നൗഷാദിനും കുടുംബത്തിനും യു.എ.ഇ സന്ദർശിക്കാനുള്ള സംവിധാനമൊരുക്കിയത്. നൗഷാദ് പുതുതായി തുറന്ന കടയിൽ നിന്ന് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ വാങ്ങി പ്രളയബാധിത പ്രദേശത്തെ ആൾക്കാർക്ക് ചെയ്തിരുന്നു,​ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും കൈമാറി. യു.എ.ഇ കൂടാതെ, മറ്റു ഗൾഫ് രാജ്യങ്ങളിലെ മലയാളികളിൽ നിന്നും സന്ദർശനത്തിന് നൗഷാദിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

. നേരത്തെ സൗദിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് നൗഷാദ്.