dgp-

തിരുവനന്തപുരം: ഡി.ജി.പി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് പ്രസ്താവനയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കാൻ അനുമതി. മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ ആഭ്യന്തരവകുപ്പാണ് ഡിജിപിക്കു അനുമതി നല്‍കിയത്.

പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്റെ പേരിലാണ് മുല്ലപ്പള്ളി ഡി.ജി.പിയെ വിമർശിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു വിമർശനം. .