നടൻ ഷാഹിദ് കപൂറും കുടുംബവും ഇനി പുതിയ വീട്ടിലേക്ക്. 2018ൽ സ്വന്തമാക്കിയ 8000 ചതുരശ്ര അടിയുള്ള അപ്പാർട്ട്മെന്റിലേക്കാണ് ഷാഹിദും ഭാര്യ മിറ രജ്പുതും മക്കൾക്കൊപ്പം താമസം മാറുന്നത്. മുംബയിലെ വർളിയിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. സൂപ്പർ താരം ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നത് എന്നും വാർത്തകളുണ്ട്.
ജിം, സ്പാ, സ്വിമ്മിംഗ് പൂൾ, വിശാലമായ ലിവിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ആഢംബര വീടാണിത്. അഞ്ഞൂറു ചതുരശ്ര അടിയുള്ള ബാൽക്കണിയിൽ നിന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കാനാകും.
ദീപിക പദുക്കോൺ, വിരാട് കോഹ്‌ലി, യുവ്‌രാജ് സിംഗ്, അഭിഷേക് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയവരാണ് അപാർട്ട്മെന്റിൽ ഷാഹിദിന്റെ അയൽവാസികൾ. അക്ഷയ് കുമാര്‍ 27 കോടിക്കും അഭിഷേക് 41 കോടി മുടക്കിയുമാണ് ത്രീ സിക്സ്റ്റി വെസ്റ്റിൽ വീട് സ്വന്തമാക്കിയത്. ഷാഹിദ് കപൂറിന്റെയും മിറയുടെയും പേരിലാണ് അപാർട്ട്മെന്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
.
അമ്പത്തിയാറുകോടിക്ക് പുറമേ രജിസ്‌ട്രേഷനു വേണ്ടി 2.91 കോടിയും ഷാഹിദ് മുടക്കിയിരുന്നു. ത്രീ സിക്സ്റ്റി വെസ്റ്റ് എന്നു പേരുള്ള കെട്ടിടത്തിന്റെ 42ഉം 43ഉം നിലകളിലായാണ് ഷാഹിദിന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. നിലവിൽ ജുഹുവിൽല്‍ കടലിനോട് അഭിമുഖമായ വീട്ടിലാണ് ഷാഹിദും കുടുംബവും താമസിക്കുന്നത്.