ലൈംഗികതയുടെ അതിപ്രസരവുമായി തെലുങ്ക് ചിത്രം ആർ.ഡി.എക്സ് ലൗവിന്റെ ടീസർ പുറത്തിറങ്ങി. ശങ്കർ ഭാനു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. തെന്നിന്ത്യൻ താരം പായൽ രജ്പുത് നായികയായെത്തുന്ന ഈ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിഷൽ വിമർശനപ്പെരുമഴയാണ്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മുൻകരുതല്‍ൽ സ്വീകരിക്കണമെന്ന സന്ദേശമാണ് ടീസറിലൂടെ നായിക പറയുന്നത്. ട്രെയ്‌ലറിൽ ഉടനീളം സേഫ്ടി എന്ന വാക്ക് ഉച്ചരിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇത് ഗർഭനിരോധന ഉറയുടെ പരസ്യമാണോ എന്നാണ് വിമർശകരുടെ ചോദ്യം.
തേജസ് കഞ്ചർലയാണ് ചിത്രത്തിലെ നായകൻ. സരേഷ്, സി.കല്യാൺ, നഗിനീഡു, ആദിത്യ മേനോൻ, തുളസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.