ഇന്ത്യാ-പാക് ലെസ്ബിയൻ പ്രണയികളായ ബിയാൻസയും സൈമയും വിവാഹിതരായി. കാലിഫോർണിയയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
പാക് സ്വദേശിനിയായ സൈമയും കൊളംബിയയിലും വേരുകളുള്ള ഇന്ത്യൻ വംശംജ. ബിയാൻസയും അമേരിക്കയിൽ വച്ചാണ്. കണ്ടുമുട്ടുന്നത്. കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ പങ്കെടുത്ത വലിയ ആഘോഷമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്.
രണ്ട് സംസ്‌കാരങ്ങളുടെ സംഗമവേദിയായിരുന്നു വിവാഹം. ചടങ്ങുകളിലും ഈ വൈവിധ്യമുണ്ടായിരുന്നു. നിനക്കൊപ്പം ജീവിതം കൂടുതല്‍ മധുരകരമാണെന്നായിരുന്നു സൈമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ബിയാൻസ കുറിച്ചത്. ബിയാൻസ സാരിയിലും സൈമ കറുത്ത ഷെർവാണിയും ധരിച്ചാണ് വിവാഹത്തിനെത്തിയത്.