sexual-abuse-

മാള : അഷ്ടമിച്ചിറയിൽ ഫേസ് ബുക്ക് മുഖേന പരിചയപ്പെട്ടവർ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പത്തൊൻപതുകാരിയുടെ പരാതി. സംഘത്തിൽ സ്ത്രീകളും ഉള്ളതായാണ് സൂചന. അങ്കമാലി, ചാലക്കുടി, പെരിന്തൽമണ്ണ, ഇരിങ്ങാലക്കുട തുടങ്ങിയ പല സ്ഥലങ്ങളിലും ഈ സംഘം കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയത്. കഴിഞ്ഞ ദിവസം ഈ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിലിരിക്കെ മാള പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വീട്ടിൽ നിന്ന് പുറത്തുപോയതിനെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് അമിതമായി ഗുളിക കഴിച്ച് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാള സി.ഐ സജിൻ ശശിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.