ആദിത്യൻ ജയനെയും ഭാര്യ അമ്പിളി ദേവിയേയും മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കുടുംബ വിശേഷങ്ങളും മറ്റും ഈ താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ആദിത്യൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മകൻ അപ്പു ഡാൻസ് കോമ്പിറ്റിഷന് വിജയിച്ച കാര്യവും അവന് തന്റെ കൈകൊണ്ട് സമ്മാനം നൽകാൻ അവസരം ലഭിച്ച സന്തോഷവുമാണ് ആദിത്യൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. അവാർഡ് നൽകുന്ന വീഡിയോയും താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
കൂടാതെ കുട്ടിയായിരുന്നപ്പോൾ അമ്പിളി ദേവി ഡാൻസ് കളിക്കുന്ന ചിത്രവും, മകൻ ഡാൻസ് കളിക്കുന്ന ചിത്രവും ആദിത്യൻ പങ്കുവച്ചിട്ടുണ്ട്.