ധുലെ: മഹാരാഷ്ട്രയിലെ ധുലെയിൽ രാസവസ്തു നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ പത്തുപേർ മരിച്ചു. ഷിർപൂർ രാസ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്റേതാണ് ഫാകടറി.
ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് ഇവിടെ സ്ഫോടനമുണ്ടായത്. ആ സമയത്ത് ഇവിടെ നൂറോളം പേരുണ്ടായതായി റിപ്പോർട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാ പ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.